Saturday, June 14, 2025

മാലപൊട്ടിച്ച കള്ളനെ ‘മിന്നൽ വേഗത്തിൽ’ പിടിച്ച് യുവതി… നാട്ടുകാർ പ്രതിയെ കൈകാര്യം ചെയ്തു…

Must read

- Advertisement -

തിരുവനന്തപുരം (Thiruvananthapuram) : തിരുവനന്തപുരം ചേങ്കോട്ടുകോണ (Thiruvananthapuram Chenkotukonnam) ത്താണ് സംഭവം. കഴക്കൂട്ടത്ത് പട്ടാപകൽ ബൈക്കിലെത്തി മാല മോഷ്‌ടിക്കാൻ ശ്രമിച്ച മോഷ്ടാവിനെ യുവതി സാഹസികമായി കീഴടക്കി. പോത്തൻകോട് സ്വദേശി അശ്വതിയുടെ മാലയാണ് പൊട്ടിക്കാൻ ശ്രമിച്ചത്. ചന്തവിള സ്വദേശി അനിൽകുമാറിനെ പിടികൂടി പൊലീസിലേൽപ്പിച്ചു.

പ്രതിയെ കൈകാര്യം ചെയ്ത് നാട്ടുകാർ. ഇന്നലെ വൈകിട്ടാണ് സംഭവം ഉണ്ടായത്. സ്വകാര്യ ആശുപത്രിയിൽ അമ്മയുമായി മടങ്ങവേ സമീപത്തെ മെഡിക്കൽ സ്റ്റോറിൽ നിന്നും മരുന്ന് വാങ്ങി അശ്വതി തിരികെ വരുമ്പോഴാണ് സംഭവം ഉണ്ടായത്. സ്റ്റാച്യുവിൽ നിന്ന് മോഷ്ടിച്ച ബൈക്കുമായി എത്തിയ മോഷ്ടാവ് അനിൽകുമാർ യുവതിയുടെ കഴുത്തിൽ കിടന്ന 3 പവൻ മാലയാണ് മോഷ്ടിക്കാൻ ശ്രമിച്ചത്. അശ്വതിക്ക് സാരമായ പരുക്കുകളുണ്ട്. നാട്ടുകാർ ഇയാളെ പൊലീസിൽ ഏൽപ്പിച്ചു.

See also  പട്ടികജാതി സമൂഹത്തോടുള്ള അവഗണന അവസാനിപ്പിക്കണം : കെ പി എം എസ്
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article