- Advertisement -
തിരുവനന്തപുരം: സംസ്ഥാനത്ത് താപനില ഉയരുന്നു. ഇന്ന് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയിരിക്കുന്നത് കണ്ണൂരിലാണ്. 37.7 ഡിഗ്രി സെല്‍ഷ്യസ്. പുനലൂരില്‍ 36.2 ഡിഗ്രി, നെടുമ്പാശേരിയില്‍ 35.7 ഡിഗ്രി എന്നിങ്ങനെയാണ് കൂടിയ താപനില. വരും ആഴ്ചകളിൽ ചൂട് കൂടുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഏപ്രിൽ വരെ ചൂട് ഉയർന്നു തന്നെ നിൽക്കും. തിരുവനന്തപുരം ഒഴികെ മറ്റെല്ലാ ജില്ലകളിലും താപനില 30 ഡിഗ്രി സെല്‍ഷ്യസിനു മുകളിലാണ്.