രാജ്യത്തെ രണ്ടാമത്തെ വലിയ കപ്പൽശാല

Written by Taniniram1

Published on:

കൊച്ചി: രാജ്യത്തെ രണ്ടാമത്തെ വലിയ കപ്പല്‍ നിര്‍മ്മാണശാലയായ മുംബൈയിലെ മസഗോണ്‍ ഡോക്കിലെ ആവശ്യങ്ങള്‍ക്കായി കേരളത്തിന്റെ വൈദ്യുത-സൗരോര്‍ജ ബോട്ട്. കൊച്ചി ആസ്ഥാനമായ മറൈന്‍ടെക് കമ്പനി ‘നവാള്‍ട്ട്’ ആലപ്പുഴ പാണാവള്ളിയിലെ യാര്‍ഡിലാണ് വൈദ്യുത-സൗരോര്‍ജ ബോട്ട് നിര്‍മ്മിച്ചത്.
ചൊവ്വാഴ്ച വൈകിട്ട് മസഗോണ്‍ ഡോക്ക് ജനറല്‍ മാനേജര്‍ സഞ്ജയ്കുമാര്‍ സിംഗ് ബോട്ട് ഏറ്റുവാങ്ങും. നിര്‍മ്മാണ സാമഗ്രികകള്‍ കൊണ്ടുപോകുന്നതിനും ഉദ്യോഗ സ്ഥരുടെ യാത്രയ്ക്കുമാണ് ബോട്ട് ഉപയോഗിക്കുക. രാജ്യത്തെ ഏറ്റവും വേഗതയേറിയ വൈദ്യുത-സൗരോര്‍ജ ബോട്ടാണിത്. മണിക്കൂറില്‍ വേഗം 12 നോട്ടിക്കല്‍ മൈല്‍.

ബറാക്കുഡയെന്നാണ് ബോട്ടിന് നല്‍കിയിരിക്കുന്ന പേര്. ഇന്ത്യന്‍, പസഫിക്, അറ്റ് ലാന്റിക് സമുദ്രങ്ങളില്‍ കണ്ടുവരുന്ന ആക്രമണസ്വഭാവമുള്ള മത്സ്യത്തിന്റെ പേരാണ് ‘ബറാക്കുഡ’.രണ്ടുവര്‍ഷംകൊണ്ടാണ് ബോട്ട് നിര്‍മ്മിച്ചത്.10 പേര്‍ക്ക് യാത്രചെയ്യാന്‍ സാധിക്കുന്ന രീതിയിലാണ് ബോട്ട് നിര്‍മ്മിച്ചിരിക്കുന്നത്. 14 മീറ്റര്‍ നീളവും, 4.4 മീറ്റര്‍ വീതിയുമാണ് ബോട്ടിനുള്ളത്. 50കിലോവാട്ട് എല്‍.എഫ്.പി (ലിഥിയം ഫേറ്റ്) വാട്ട് അയണ്‍ ഫോസ് ബാറ്ററിയിലും ആറ് കിലോ സൗരോര്‍ജത്തിലുമാണ് പ്രവര്‍ത്തനം. ലോകത്തിലെ മികച്ച വൈദ്യുത യാത്രാബോട്ടിനുള്ള ഗുസ്താവ് ട്രോവ് ബഹുമതി ലഭിച്ച കേരളത്തിലെ ‘ആദിത്യ’ നിര്‍മ്മിച്ചതും നവാള്‍ട്ടാണ്.

See also  നേമം-കൊച്ചുവേളി റെയിൽവേ സ്റ്റേഷനുകളുടെ പേര് മാറ്റം നിലവിൽ വന്നു…

Related News

Related News

Leave a Comment