എക്സൈസ് നിയമങ്ങളിൽ പൊളിച്ചെഴുത്ത് വേണമെന്ന് വിദഗ്ദ സമിതി.

Written by Taniniram1

Published on:

തിരുവനന്തപുരം: സംസ്ഥാനത്ത് നിന്നും വിദേശ മദ്യം കയറ്റുമതി ചെയ്യുന്നതിന് എക്സൈസ് നിയമങ്ങളിൽ പൊളിച്ചെഴുത്തുവേണമെന്ന് വിദഗ്ദ സമിതി. മദ്യ കയറ്റുമതി പ്രോത്സാഹിപ്പിക്കാൻ പഠനം നടത്താൻ സർക്കാർ നിയോഗിച്ച സമിതിയാണ് റിപ്പോർട്ട് നൽകിയത്. സംസ്ഥാനത്ത് മദ്യ ഉൽപ്പാദകരുമായി സഹകരിക്കാൻ താൽപര്യമുള്ള വ്യവസായിൾക്ക് ഡിസ്റ്ററി ലൈസൻസ് നിർബന്ധമാക്കേണ്ടതില്ലെന്നും സമിതി ശുപാർശ ചെയ്തു. 9 നിദ്ദേശങ്ങളാണ് സമിതി സർക്കാരിന് സമർപ്പിച്ചത്. വിദേശ മദ്യം കയറ്റുമതി ചെയ്യാൻ ഇനി അനുമതി പത്രം വേണ്ടെന്നാണ് ആദ്യത്തെ ശുപാർശ. എക്സ്പോട്ട്‌ ലൈസൻസ്(Export License) നൽകുമ്പോൾ എക്സൈസ് എല്ലാ വശങ്ങളും പരിശോധിക്കുന്നതിനാൽ പ്രത്യേക അനുമതിപത്രത്തിൻെറ ആവശ്യമില്ല. നിലവിൽ 17 ഡിസ്ലറികള്‍ പ്രവർത്തിക്കുന്നുണ്ട്. ഈ ഉൽപ്പാദകരുമായി ചേർന്ന് മദ്യം നിർമ്മിക്കാൻ സംസ്ഥാനത്തിന് പുറത്തുനിന്നും ഒരു നിക്ഷേപകനെത്തിയാൽ ഡിസ്ലറി ലൈസൻസ് ഉണ്ടാകണമെന്നാണ് ചട്ടം. ഈ നിബന്ധന ഒഴിവാക്കിയാൽ ആരുമായും ധാരണ പത്രത്തിൽ ഒപ്പിടാനും മദ്യോപാദനം വർദ്ധിപ്പാക്കാനും സാധിക്കും. ഡിസ്റ്റിലറികളിൽ നിന്നും 10 ലിറ്റർ മദ്യം വിദേശത്തേക്ക് കൊണ്ടുപോകാൻ അനുമതിയുണ്ട്. റോഡ് ഷോ ട്രേഡ് ഷോ എന്നിവടങ്ങളിൽ വിൽപ്പനക്കാനാണ് ഈ അനുമതി ഉള്ളത്. ഇത് 20 ലിറ്ററാക്കണമെന്നാണ് മറ്റൊരു ശുപാർശ. മദ്യത്തിൻെറ ലേബൽ മാറ്റം വരുത്തണമെങ്കിൽ എക്സൈസ് അനുമതിവേണം. ലേബൽ അപ്രൂവൽ ചട്ടത്തിൽ മാറ്റം വരുത്തി ലേബൽ എങ്ങനെ വേണമെന്ന തീരുമാനം മദ്യകമ്പനിക്ക് നൽകണം. സ്പിരിറ്റ് കൊണ്ടുപോകുമ്പോഴുള്ള എക്സൈസ് അകമ്പടി , വിവിധ എക്സൈസ് ഫീസുകള്‍ എന്നിവ നീക്കം ചെയ്യണമെന്നാണ് മറ്റ് ശുപർകള്‍. എക്സൈസിന്‍റെ അധികാരങ്ങള്‍ പലതും എടുത്തു കളയാനുള്ള ശുപാർശയാണ് സർക്കാരിന്‍റെ മുന്നിലുള്ളത്.

Related News

Related News

Leave a Comment