- Advertisement -
പശുവിനെ കുളിപ്പിക്കാന്‍ പോകുന്നതിനിടെ സ്ലാബ് തകര്‍ന്ന് മാലിന്യകുഴിയില്‍ വീണ് ക്ഷീരകര്‍ഷകന്‍ മരിച്ചു. ബാലരാമപുരം വാറുവിള സ്വദേശി സെബാസ്റ്റ്യനാണ് മരിച്ചത്. മാലിന്യക്കുഴിയിലേക്ക് വീണ സെബാസ്റ്റ്യന്റെ നെഞ്ചിലേക്ക് സ്ലാബ് തകര്‍ന്നു വീഴുകയായിരുന്നു.
ഫയര്‍ഫോഴ്‌സ് എത്തിയെങ്കിലും സെബാസ്റ്റിയനെ രക്ഷിക്കാനായില്ല. സെബാസ്റ്റ്യന്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് കുഴിയില്‍ നിന്ന് സെബാസ്റ്റിയനെ പുറത്തെടുത്തത്. ബാലരാമപുരരത്ത് ഇന്ന് രാവിലെയാണ് സംഭവം.