കാസർഗോഡ്: തൊട്ടിലിന്റെ കയർ കഴുത്തിൽ കുരുങ്ങി എട്ട് മാസം പ്രായമുള്ള കുട്ടി മരിച്ചു. കാസര്‍കോട് കുണ്ടംകുഴിയിലാണ് സംഭവം. കുണ്ടംകുഴി സ്വദേശി റഫീഖിന്റെയും ഭാര്യ സജ്‌നയുടെയും മകൾ ഷഹ്സ മറിയം ആണ് മരിച്ചത്. ഇന്ന് വൈകുന്നേരമായിരുന്നു അപകടം.
കുട്ടിയുടെ കഴുത്ത് തൊട്ടിലിന്റെ കയറിൽ കുരുങ്ങുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.