ഫോട്ടോയടക്കം റേഷൻ കടകളുടെ വിവരം എത്രയും വേഗം അയച്ചുതരണമെന്ന് കേന്ദ്രം….

Written by Taniniram Desk

Published on:

കൊല്ലം (Kollam): സർക്കാർ ഉടക്കിയതോടെ റേഷൻ കടകളിലൂടെ വിതരണം ചെയ്യാൻ കേന്ദ്രം നൽകിയ മോദി ചിത്രമുള്ള മിനി ഫ്ളെക്‌സും സെൽഫി പോയിന്റ് കട്ടൗട്ടുകളും (Mini Flex and Selfie Point cutouts) ജില്ലയിലെ ഫുഡ് കോർപ്പറേഷൻ ഓഫ് ഉന്ത്യയുടെ (Food Corporation of India) ഗോഡൗണുകളിൽ കെട്ടിക്കിടക്കുന്നു.ഇവ എത്രയും . വേഗം ഏറ്റെടുത്ത് റേഷൻ കടകളിൽ എത്തിക്കണമെന്ന് ജില്ലാ സപ്ലൈ ഓഫീസർമാർക്ക് എഫ്.സി.ഐ ഡിവിഷണൽ മാനേജർ (FCI Divisional Manager) നിർദ്ദേശം നൽകിയെങ്കിലും ഇതുവരെ ഏറ്റെടുത്തിട്ടില്ല.

രണ്ടാഴ്ച മുമ്പാണ് ഹരിയാനയിൽ നിന്നുള്ള പ്രത്യേക ട്രക്കിൽ എഫ്.സി.ഐ ഗോഡൗണു (FCI Godown)കളിലേയ്ക്ക് സാധനങ്ങൾ എത്തിച്ചത്. ഭക്ഷ്യസുരക്ഷയെ കുറിച്ച് ബോധവത്കരണം നൽകണമെന്ന ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ ചുവടുപിടിച്ചാണ് ‘ഗരീബ് കല്ല്യാൺ അന്നയോജന ലോഗോ, (Garib Kalyan Anna Yojana logo) പ്രധാനമന്ത്രിയുടെ ചിത്രം, മോദിയുടെ ഗ്യാരന്റി – ഏവർക്കും ഭക്ഷണം, പോഷകസമൃദ്ധമായ സമൂഹം എന്നിവ ഉൾക്കൊള്ളിച്ച ഫ്‌ളക്‌സ് (Prime Minister’s Image, Modi’s Guarantee – Food for All, Nutritious Society in Flux) എത്തിച്ചത്.

മോദിയുടെ ചിരിച്ച മുഖത്തോട് കൂടിയുള്ളതാണ് സെൽഫി കട്ടൗട്ടുകൾ.20 കോടി മുൻഗണനാ റേഷൻ കാർഡ് ഉടമകൾക്ക് കേന്ദ്രം സൗജന്യമായി നൽകുന്ന റേഷൻ വിഹിതത്തെക്കുറിച്ച് ബോധവത്കരിക്കാൻ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന ഭക്ഷ്യ സെക്രട്ടറിക്ക് കേന്ദ്രം കഴിഞ്ഞ മാസം കത്തും നൽകിയിരുന്നു. എന്നാൽ സംസ്ഥാന സർക്കാർ ഇതുസംബന്ധിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല..

Related News

Related News

Leave a Comment