പാലക്കാട്: റോഡ് അതിർത്തിയിൽനിന്നുള്ള കെട്ടിടങ്ങളുടെ(Building) ദൂരപരിധി മൂന്ന് മീറ്ററിൽനിന്ന് രണ്ട് മീറ്ററാക്കി കെട്ടിട ചട്ടങ്ങളിൽ ഭേദഗതി. പഞ്ചായത്ത് പ്രദേശത്ത് 2019 നവംബർ ഏഴിനോ അതിനു മുമ്പോ നിർമാണം നടന്നതോ പൂർത്തീകരിച്ചതോ ആയ അനധികൃത നിർമാണങ്ങൾക്ക് ചട്ടം ബാധകമാണ്.
അപായ സാധ്യത കുറഞ്ഞ കെട്ടിടങ്ങളുടെ റോഡ് അതിർത്തിയും കെട്ടിടവും തമ്മിൽ കുറഞ്ഞത് രണ്ട് മീറ്റർ അകലം പാലിച്ചാൽ മതിയെന്ന് ഫെബ്രുവരി ഒമ്പതിന് വിജ്ഞാപനം ചെയ്ത കേരള പഞ്ചായത്ത് കെട്ടിടചട്ടം (അനധികൃത നിർമാണ ക്രമവത്കരണം) വ്യക്തമാക്കുന്നു. 1994ലെ കേരള പഞ്ചായത്തീരാജ് നിയമം 220 (ബി) പ്രകാരം നേരത്തേ റോഡ് അതിരിൽനിന്ന് മൂന്ന് മീറ്ററിനു ള്ളിൽ കെട്ടിടമോ ചുറ്റുമതിലല്ലാത്ത നിർമാണമോ നടത്താൻ പാടില്ലെന്ന വ്യവസ്ഥ ഇതോടെ മാറി. ഇളവ് പഞ്ചായത്തീരാജ് നിയമത്തിൽ ഭേദഗതി വരുത്താതെ ചട്ടമായി ഇറക്കിയത് നിയമവിരുദ്ധമാണെന്ന് ആക്ഷേപമുണ്ട്. ആരെങ്കിലും കോടതിയെ സമീപിച്ചാൽ നിയമ ഭേദഗതി വരുത്താത്തതിനാൽ ഇളവുകൾക്ക് സാധുത ഉണ്ടാവില്ലെന്നാണ് ആശങ്ക.
റോഡിൽ നിന്ന് കെട്ടിട ദൂരപരിധി രണ്ട് മീറ്ററാക്കി ക്രമവത്കരിച്ചു
Written by Taniniram1
Published on: