കാപ്പ കേസ് പ്രതിക്ക് വെട്ടേറ്റു…

Written by Web Desk1

Updated on:

പാലക്കാട്: കാപ്പ നിയമപ്രകാരം അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ യുവാവിനെ ഗുരുതര പരുക്കുകളോടെ വട്ടമ്പലം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മണ്ണാര്‍ക്കാട് മണലടി സ്വദേശി പൊതിയില്‍ നാഫിയെയാണ് (29) ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആര്യമ്പാവിലാണ് നിലവില്‍ താമസിക്കുന്നത്. സാരമായി പരുക്കേറ്റ നാഫിയെ വാഹനത്തില്‍ ആശുപത്രിയില്‍ എത്തിച്ച് ഇറക്കി വിടുകയായിരുന്നുവെന്നാണ് പൊലീസിനു ലഭിച്ച വിവരം.

എവിടെ നിന്നാണ് പരുക്കേറ്റതെന്നും വ്യക്തമല്ല. തലയ്ക്കും ശരീരത്തിലും അടിയേറ്റ് സാരമായ പരുക്കുള്ള നാഫി തീവ്രപരിചരണ വിഭാഗത്തിലാണ്. ഏപ്രിലില്‍ കാപ്പ നിയമപ്രകാരം അറസ്റ്റിലായിരുന്നു. ജാമ്യം ലഭിച്ച് മേയിലാണ് പുറത്തിറങ്ങിയതാണ്. നാഫിയോട് വൈരാഗ്യമുള്ളവരാകാം ആക്രമണം നടത്തിയതെന്നാണ് പൊലീസ് നിഗമനം.

See also  കഴുത്തിന് മുറിവേറ്റ് രക്തം വാ‍ര്‍ന്ന നിലയിൽ കണ്ട യുവാവ് മരിച്ചു

Leave a Comment