തിരുവനന്തപുരം : തിരക്കേറിയ തമ്പാനൂർ കേന്ദ്രീകരിച്ചു മേൽപാലം നിർമിക്കണമെന്ന ആവശ്യവുമായി പ്രദേശവാസികൾ രംഗത്ത് . തമ്പാനൂർ സെൻട്രൽ കൂടാതെ KSRTC ടെർമിനൽ എന്നിവിടങ്ങളിൽ പകൽ സമയത്തെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത് . പ്രദേശത്തെ റോഡ് മുറിച്ചു കടക്കാൻ യാത്രക്കാർ ഏറെനേരം കാത്തുനിൽക്കുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. ഇത്തരത്തിൽ ഏറെ നേരം കാത്തുനിൽക്കാൻ സാധിക്കാത്ത കാൽനട യാത്രക്കാർ വാഹനങ്ങളുടെ ഇടയിലൂടെ അതിസാഹസികമായാണ് റോഡ് മുറിച്ചു കടക്കുന്നത്. ഇതാകട്ടെ വലിയ അപകടങ്ങൾക്ക് വഴി തെളിക്കുന്നു. അതുകൊണ്ടുതന്നെ തമ്പാനൂർ സെൻട്രൽ കൂടാതെ KSRTC ടെർമിനൽ എന്നീ ഭാഗങ്ങൾ കേന്ദ്രീകരിച്ചു കാൽനട യാത്രക്കാർക്കായി മേൽപാലം നിർമ്മിക്കുക – എന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്. കിഴക്കേകോട്ടയിൽ സമാന രീതിയിൽ ബുദ്ധിമുട്ട് അനുഭവപ്പെട്ടപ്പോഴാണ് ആധുനിക രീതിയിലുള്ള മേൽപാലം നിർമിച്ചത്. ഇതേതുടർന്ന് വലിയ തോതിൽ യാത്രാക്‌ളേശത്തിനു പരിഹാരം കാണാൻ സാധിച്ചു.
തമ്പാനൂർ മേൽപാലം നിര്മ്മിക്കണമെന്ന ആവശ്യം ശക് ……..

- Advertisement -