ടി ജി നന്ദകുമാർ വിഷയം : അനിൽ ആന്റണി പണം വാങ്ങിയെന്ന് പി ജെ കുര്യൻ

Written by Taniniram1

Published on:

കൊച്ചി : പത്തനംതിട്ട സ്ഥാനാർത്ഥി അനിൽ ആന്റണി ടി ജി നന്ദകുമാറിൽ നിന്നും പണം വാങ്ങിയെന്ന് പി ജെ കുര്യൻ. ടി ജി നന്ദകുമാർ തന്നെ വന്ന് കണ്ടിരുന്നുവെന്നും അനിൽ ആന്റണി വാങ്ങിയ പണം തിരികെ കിട്ടാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും കോൺഗ്രസിലെ മുതിർന്ന നേതാവ് പി ജെ കുര്യൻ വെളിപ്പെടുത്തി. എത്ര രൂപയാണ് കിട്ടാനുള്ളതെന്നോ, എന്തിന് വേണ്ടിയാണ് പണം നൽകിയത് എന്നോ തനിക്കറിയില്ലെന്നും പറഞ്ഞ പി ജെ കുര്യൻ അനിൽ ആന്റണി തിരിച്ചുവന്നാൽ കോൺഗ്രസിൽ എടുക്കണമെന്നും ആവർത്തിച്ചു. ഇന്ത്യയിൽ മുന്നണി ജയിക്കുമ്പോൾ അനിൽ ആന്റണി കോൺഗ്രസിലേക്ക് തിരിച്ചുവരുമെന്നും അങ്ങനെയാണ് അനിലിന്റെ സ്വഭാവമെന്നും പി ജെ കുര്യൻ കൂട്ടിച്ചേർത്തു.

Related News

Related News

Leave a Comment