ക്ഷേത്രത്തിലെ ഭണ്ഡാരം തുറന്ന് പണം എണ്ണുന്നതിനിടെ മോഷണം; സിഐടിയു നേതാവിന് സസ്‌പെന്‍ഷന്‍

Written by Web Desk2

Published on:

ക്ഷേത്രത്തിലെ ഭണ്ഡാരം തുറന്ന് പണം എണ്ണുന്നതിനിടെ അടിച്ചുമാറ്റല്‍.. സിഐടിയു നേതാവായ ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍. കണ്ണൂര്‍ മയ്യില്‍ വേളം ഗണപതി ക്ഷേത്രത്തിലെ ഉദ്യോഗസ്ഥനായ മോഹന ചന്ദ്രനാണ് സസ്‌പെന്‍ഷന്‍ കിട്ടിയത്. മലബാര്‍ ദേവസ്വം ബോര്‍ഡിന്റെയാണ് നടപടി.

കഴിഞ്ഞ മാസം 22 നാണ് മയ്യില്‍ വേളം ഗണപതി ക്ഷേത്ര ഭണ്ഡാരങ്ങള്‍ തുറന്ന് എണ്ണിയത്. അപ്പോഴാണ് മോഹന ചന്ദ്രന്‍ പണം അപഹരിച്ചെന്ന് പരാതി ഉണ്ടായത്. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് നടപടി.

ഭണ്ഡാരം തുറന്ന് എണ്ണുന്നതിനിടെ എക്‌സിക്യൂട്ടീവ് ഓഫീസര്‍ പണം പാന്റിന്റെ കീശയില്‍ ഇട്ടു. ഇത് ശരിവെച്ച് പാരമ്പര്യ ട്രാസ്റ്റിയും പണം എണ്ണുന്നതിന് മേല്‍നോട്ടം വഹിച്ച ഉദ്യോഗസ്ഥനും രംഗത്ത് വന്നു. എന്നാല്‍ ചെലവിനുള്ള പണമാണ് എടുത്തത് എന്നാണ് മോഹന ചന്ദ്രന്റെ മറുപടി. ക്ഷേത്രത്തിലേക്ക് വരുന്ന പണം സത്യസന്ധമായി കൈകാര്യം ചെയ്യേണ്ട ഉദ്യോഗസ്ഥന്‍ തന്നെ ഇങ്ങനെയൊരു പ്രവൃത്തിയില്‍ ഏര്‍പ്പെട്ടത് ക്ഷേത്രത്തിന് കളങ്കമുണ്ടാക്കുന്ന ഒന്നാണ്. തുടര്‍ന്ന് ഇയാള്‍ക്കെതിരെ നടപടിക്കും ശുപാര്‍ശ ചെയ്തു. ഇതോടെയാണ് മലബാര്‍ ദേവസ്വം കമ്മീഷണറുടെ സസ്‌പെന്‍ഷെന്‍ ഉത്തരവ് വന്നത്.

സിഐടിയുവിന് കീഴിലുള്ള ദേവസ്വം എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗമാണ് മോഹനചന്ദ്രന്‍. സസ്‌പെന്‍ഷനെ തുടര്‍ന്ന് എല്ലാ ഭാരവാഹിത്വത്തില്‍ നിന്നും മോഹന ചന്ദ്രനെ പുറത്താക്കിയതായും സംഘടന അറിയിച്ചു.

Related News

Related News

Leave a Comment