പൗർണ്ണമിക്കാവിൽ തഞ്ചാവൂർ രാജാവ് വരുന്നു.

Written by Taniniram Desk

Published on:

തിരുവനന്തപുരം: വെങ്ങാനൂർ (Venganoor)പൗർണ്ണമിക്കാവ്(Pournamikavu Temple) ശ്രീ ബാല ത്രിപുര സുന്ദരി ദേവി ക്ഷേത്രത്തിൽ പൗർണ്ണമിയായ വെള്ളിയാഴ്ച തഞ്ചാവൂർ രാജാവ് ദർശനത്തിന് വരുന്നു.
ഇന്ത്യയിലെ പ്രമുഖ രാജകുടുംബങ്ങളിൽ പ്രധാന സ്ഥാനമുള്ള തഞ്ചാവൂർ മറാത്ത രാജവംശത്തിലെ അഞ്ചാമത്തെ തലമുറയിലെ ശിവജി രാജാ ഭോസ്ലേയാണ് ക്ഷേത്ര ദർശനത്തിനായി വരുന്നത്.

മറാത്ത രാജാവായിരുന്ന ശിവജി(Shivaji)യുടെ അർദ്ധസഹോദരനായ വ്യാങ്കോജിയാണ് ഭോസ്ല രാജവംശത്തിൽ നിന്നുള്ള തഞ്ചാവൂരിലെ ആദ്യത്തെ രാജാവ്.ചോള ഭരണത്തിന്റെ തകർച്ചയെ തുടർന്ന് പാണ്ഡ്യരുടെ ഭരണവും വിജയനഗര സാമ്രാജ്യത്തിന്റെ അധിനിവേശവുമാണ് തഞ്ചാവൂരിൽ ഭോസ്ലേ രാജവംശം ഭരണം സ്ഥാപിച്ചത്.ആയ് രാജ ഭരണവും ചോള രാജ ഭരണവും പൗർണ്ണമിക്കാവുമായി ബന്ധപ്പെട്ട ചരിത്രം അറിഞ്ഞാണ് തഞ്ചാവൂർ രാജാവായ ശിവജി രാജാ ഭോസ്ലെ പൗർണ്ണമിക്കാവിൽ തൊഴാനായി വെള്ളിയാഴ്ച വരുന്നത്.

ആയ് രാജവംശത്തിന്റെ തകർച്ചയെ തുടർന്ന് പൗർണ്ണമിക്കാവിലെ ഉടവാൾ കൊണ്ടുപോയത് ചോളൻമാരാണ്.അതിന്റെ പാപപരിഹാരത്തിനായി പഞ്ചശക്തി പൂജ ചെയ്യാൻ കൂടിയാണ് തഞ്ചാവൂർ രാജാവ് പൗർണ്ണമിക്കാവിൽ വരുന്നതെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.

See also  തിരുവനന്തപുരത്ത് സബ് ജയില്‍ സൂപ്രണ്ട് കിണറ്റില്‍ വീണ് മരിച്ച നിലയില്‍

Related News

Related News

Leave a Comment