എം.വി.ഗോവിന്ദനെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസ്; സ്വപ്ന സുരേഷ് ക്രൈംബ്രാഞ്ച് ഓഫിസിലെത്തി

Written by Taniniram Desk

Published on:

കണ്ണൂര്‍: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ സ്വപ്ന സുരേഷ് കണ്ണൂര്‍ ക്രൈംബ്രാഞ്ച് ഓഫിസില്‍ പയ്യന്നൂര്‍ ഡിവൈഎസ്പിക്ക് മുന്നില്‍ ഹാജരായി. സ്വപ്നയ്ക്ക് ബെംഗളൂരു ലോഔട്ട് ഹുഡിയിലെ വീട്ടിലേക്കും വിജേഷ് പിള്ളയ്ക്ക് കടമ്പേരിയിലെ വീടിന്റെ വിലാസത്തിലുമാണു നോട്ടിസ് അയച്ചത്.

10 ദിവസത്തിനകം ഒരു കോടി രൂപ മാനനഷ്ടം നല്‍കണമെന്നും 2 പ്രധാന മലയാള പത്രങ്ങളിലൂടെയും ചാനലുകളിലൂടെയും ആരോപണം പിന്‍വലിച്ച് മാപ്പ് പറയണമെന്നുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

കൊച്ചിയില്‍ ഹാജാരാകാന്‍ അനുവദിക്കണമെന്ന സ്വപ്നയുടെ ഹര്‍ജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണമെന്നും ഹൈകോടതി സ്വപ്നക്ക് നിര്‍ദേശം നല്‍കിയിരുന്നു.

മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെയുള്ള ആരോപണങ്ങളില്‍ നിന്ന് പിന്മാറിയാല്‍ 30 കോടി രൂപ എം വി ഗോവിന്ദന്‍ വാഗ്ദാനം ചെയ്തുവെന്നും ഇല്ലെങ്കില്‍ ജീവന്‍ അപകടത്തിലാക്കുമെന്ന് കണ്ണൂരിലെ വിജേഷ് പിള്ള എന്നയാള്‍ പറഞ്ഞുവെന്നുമാണ് സ്വപ്ന സുരേഷ് ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞിരുന്നത്.

എന്നാല്‍, തനിക്കോ തന്റെ കുടുംബത്തിനോ വിജേഷ് പിള്ള എന്നയാളെ അറിയില്ലെന്നും ആരോപണത്തില്‍ പറയുന്നതെല്ലാം കളവും അടിസ്ഥാനരഹിതവുമാണെന്നും എം.വി.ഗോവിന്ദന്‍ നോട്ടിസില്‍ പറയുന്നു

Related News

Related News

Leave a Comment