ശ്രേഷ്ഠക്കുട്ടിയെ കാണാൻ സുരേഷ് ഗോപിയെത്തും…

Written by Web Desk1

Published on:

കോഴിക്കോട് (Calicut) : ശ്രേഷ്ഠക്കുട്ടി ആകെ ത്രില്ലിലാണ്. ഈ ഓണത്തിന് അവള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരാള്‍ കാണാന്‍ എത്തുന്നതിന്റെ ത്രില്ലാണ്‌. കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയാണ് ശ്രേഷ്ഠക്കുട്ടിയെ കാണാൻ വരുന്നത്. അദ്ദേഹത്തിന്റെ പോലീസ് വേഷങ്ങള്‍ കണ്ട് തുടങ്ങിയ ആരാധന താരത്തെ അനുകരിക്കുന്നതില്‍ വരെയെത്തി. പോലീസ് ഓഫീസറാകണമെന്നാണ് ഈ എല്‍കെജിക്കാരിയുടെ ആഗ്രഹം.

കഴിഞ്ഞ ദിവസം ശ്രേഷ്ഠ ഒരു കുഞ്ഞാഗ്രഹം അച്ഛനും വീഡിയോ എഡിറ്ററുമായ നിപിന്‍ കാരയാടിനോട് പറഞ്ഞു, സ്‌കൂളിലെ കൂട്ടുകാരെയും അദ്ധ്യാപകരേയും കാണിക്കാന്‍ സുരേഷ് ഗോപിയോടൊപ്പം നിന്ന് ഒരു ഫോട്ടോ വേണം. മകളുമൊത്തുള്ള നല്ല നിമിഷങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുന്നത് പതിവായത് കൊണ്ട് ഈ സംഭാഷണവും ഷൂട്ട് ചെയ്തു. അതില്‍ ഒരു കൗതുകം തോന്നി സുഹൃത്തിന് അയച്ചു. സംഭവം വള്ളത്തോളിന്റെ കാവിപ്പട എന്ന സോഷ്യല്‍ മീഡിയ പേജിലും വന്നു. വീഡിയോ ശ്രദ്ധയില്‍ പെട്ട സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷ് അത് അച്ഛന് അയച്ചുകൊടുത്തു. ബിജെപി നേതാവ് സന്ദീപ് വാര്യരും ഇത് മന്ത്രിക്ക് ഷെയര്‍ ചെയ്തു. ഇതിനോടകം വീഡിയോയും വൈറല്‍ ആയി.

വീഡിയോ കണ്ട സുരേഷ് ഗോപി ശ്രേഷ്ഠയെ കാണാന്‍ ഈ ഓണനാളില്‍ എത്തുമെന്ന ഉറപ്പാണ് നല്കിയിരിക്കുന്നത്. ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ. സജീവനെ അദ്ദേഹം തന്നെ ഇക്കാര്യം അറിയിച്ചു. വിവരമറിഞ്ഞതിന്റെ ത്രില്ലിലാണ് ശ്രേഷ്ഠ. സ്‌കൂളിലെ കൂട്ടുകാരോടും ടീച്ചര്‍മാരോടുമെല്ലാം പ്രിയതാരം കാണാനെത്തുന്നതിന്റെ സന്തോഷം പങ്കിടുകയും ചെയ്തു.

കമ്മിഷണര്‍ സിനിമയിലെ ഭരത് ചന്ദ്രന്‍ ഐപിഎസിനെ നഴ്‌സറി വേദിയില്‍ സിനിമയിലെ ഹിറ്റ് ബിജിഎമ്മിന്റെ അകമ്പടിയില്‍ അനുകരിച്ച് ഞെട്ടിച്ചിട്ടുണ്ട് ശ്രേഷ്ഠ. കുറ്റിയാടി കായക്കൊടി കോവുക്കുന്ന് എല്‍പി സ്‌കൂളിലാണ് പഠിക്കുന്നത്. കൊയിലാണ്ടി കാരയാട് കാരടിപറമ്പത്ത്‌നിപിന്റെയുംആരതിയുടെയും മകളാണ്. അധിഷ്ഠയാണ് സഹോദരി.

See also  തിരുവനന്തപുരത്ത് അധ്യാപക ഒഴിവുകൾ…

Related News

Related News

Leave a Comment