- Advertisement -
കല്‍പ്പറ്റ: വയനാട് ബിജെപി സ്ഥാനാര്‍ത്ഥി നവ്യാഹരിദാസിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി.തൃശൂര്‍ പോലെ ഈ വയനാടും ഇങ്ങ് എടുത്തിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു നവ്യയെ നിങ്ങള്‍ ജയിപ്പിച്ചാല്‍ എന്റെ അടുത്ത പോരാട്ടം നവ്യ വഴി ഒരു കേന്ദ്ര മന്ത്രിക്കായി ആയിരിക്കും.
വയനാടുകാര്‍ക്ക് ഈ തെരഞ്ഞെടുപ്പ് ശിക്ഷ നല്‍കാനുള്ള അവസരമാണ്. ശിക്ഷാ നടപടികള്‍ വയനാട്ടുകാര്‍ സ്വീകരിക്കണം. ഇവിടെ നിന്ന് പോയ ആള്‍ പാര്‍ലമെന്റില്‍ പുലമ്പുകയാണ്. ഇന്നലെയും അമിത് ഷായുടെ ഓഫീസില്‍ നിന്ന് തനിക്ക് ഒരു വീഡിയോ അയച്ചു തന്നു. ഭാരതത്തിലെ ജനത്തിന് വേണ്ടി ഏത് പിശാചിനെയും നേരിടുമെന്നും സുരേഷ് ഗോപി പറഞ്ഞു.