Friday, April 4, 2025

Must read

- Advertisement -

നിയമസഭാ പാസാക്കിയ ബില്ലുകളിൽ തീരുമാനമെടുക്കാൻ വൈകിയ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. ബില്ല് പിടിച്ചു വയ്ക്കാൻ തക്ക കാരണം ഗവർണർ അറിയിച്ചില്ല. രണ്ടുവർഷം ഗവർണർ എന്തു ചെയ്യുകയായിരുന്നു എന്നും കോടതി. സർക്കാരുകളുടെ അവകാശം ഗവർണർക്ക് അട്ടിമറിക്കാൻ ആകില്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. 7 ബില്ലുകൾ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയക്കാനുള്ള ഗവർണറുടെ നടപടിയിൽ തൽക്കാലം ഇടപെടുന്നില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. 7 ബില്ലുകൾ രാഷ്ട്രപതിയുടെ അംഗീകാരത്തിന് അയക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കഴിഞ്ഞ ദിവസമാണ് തീരുമാനിച്ചത്. ചരിത്രത്തിൽ ആദ്യമായാണ് 7 ബില്ലുകൾ ഒന്നിച്ച് രാഷ്ട്രപതിക്ക് അയക്കുന്നത്. മുഖ്യമന്ത്രിയും ബില്ല് അവതരിപ്പിച്ച മന്ത്രിയും ഗവർണറുമായി കൂടിക്കാഴ്ച നടത്തി ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നും കോടതി നിർദ്ദേശിച്ചു.
നിയമസഭ പാസാക്കിയ 8 ബില്ലുകളിൽ തീരുമാനം എടുക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി ഗവർണർക്കെതിരെ സർക്കാർ നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം.

See also  തൃശൂരിൽ തടിലോറി കയറി ഇറങ്ങി കൊല്ലപ്പെട്ടവർ തൃപ്രയാർ ഏകാദശി കാരണം സ്ഥലം മാറി കിടന്നുറങ്ങിയവർ, വണ്ടിയോടിച്ചത് ലൈസൻസില്ലാത്ത ക്ലീനർ , നാട്ടിക അപകടത്തിൽ ഡ്രൈവറും ക്ലീനറും അറസ്റ്റിൽ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article