- Advertisement -
മഞ്ചേശ്വരം: നവകേരള സദസിന് പണം കണ്ടെത്താനാണ് കുട്ടിയെ കടത്തിയതെന്ന് പ്രചരിപ്പിച്ച യുവാവിനെതിരെ കേസ്. മഞ്ചേശ്വരം പോലീസ് ഇതു സംബന്ധിച്ച് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.കാസർഗോഡ് കുഞ്ചത്തൂർ സ്വദേശി അബ്ദുൾ മനാഫി ( 48 ) നെതിരെ പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. യൂണിറ്റി ഓഫ് മഞ്ചേശ്വരം എന്ന വാട്‌സ് ആപ്പ് ഗ്രൂപ്പിൽ കഴിഞ്ഞ മുപ്പതിന്, കുട്ടിയെ കടത്തിയത് നവകേരള സദസ്സിന് പണം കണ്ടെത്താൻ വേണ്ടിയാണെന്ന ശബ്ദ സന്ദേശം പ്രചരിച്ചിരുന്നു. മുഖ്യമന്ത്രിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള സന്ദേശമായിരുന്നു. തുടർന്ന് കേസെടുത്തെന്നാണ് മഞ്ചേശ്വരം പോലീസ് പറയുന്നത്.