ദക്ഷിണാമൂർത്തി ക്ഷേത്രത്തിൽ നവീകരണത്തോടനുബന്ധിച്ച് ട്രസ്റ്റി ബോർഡ് ചെയർമാൻ കെ സദാനന്ദനെ ആദരിച്ചു

Written by Taniniram1

Published on:

കേരളത്തിലെ ഏറ്റവും പ്രസിദ്ധവും പുരാതനവുമായ ക്ഷേത്രങ്ങളിലൊന്നാണ് ശ്രീ ശുകപുരം ദക്ഷിണാമൂർത്തി ക്ഷേത്രം (Sukapuram Sree Dakshinamoorthy temple), അതിമനോഹരമായ വാസ്തു ഭംഗിയും രുദ്രാക്ഷമരവും പ്രകൃതിഭംഗിയും ഈ മഹാക്ഷേത്രത്തിൻ്റെ തേജസ്സിന് മാറ്റുകൂട്ടുന്നതാണ്. ശുകപുരം ദക്ഷിണാമൂർത്തി ക്ഷേത്രം വീണ്ടും വലിയൊരു നവീകരണ പ്രവർത്തനത്തിനൊരുങ്ങുകയാണ്. തകർന്നു വീഴാറായ ശ്രീകോവിൽ, നാലമ്പലം എന്നിവയുടെ പുതുക്കി പണിയലും ഊട്ടുപുരയുടേയും കുളപ്പുരയുടേയും പ്രദക്ഷിണവഴിയുടെയും നിർമ്മാണവുമടക്കം ആറുകോടിയുടെ പദ്ധതിയാണ് ആവിഷ്കരിക്കുന്നത്. യോഗത്തിൽ ട്രസ്റ്റ് ബോർഡ് ചെയർമാൻ കെ സദാനന്ദൻ അധ്യക്ഷനായി. ആഴ്‌വാഞ്ചേരി കൃഷ്ണൻ തമ്പ്രാക്കൾ , മുൻ മേൽശാന്തി കുത്തുള്ളി കൃഷ്ണൻ നമ്പൂതിരി ,പുഴമ്പ്രം മഹേഷ് നമ്പൂതിരി, എക്സി.ഓഫീസർ എൻ ഉണ്ണികൃഷ്ണൻ, കോലത്ത് ശാസ്ത്ര ശർമൻ, പി എൻ ഭവത്രാതൻ, വി സത്യ നാരായണൻ, മണി ശുകപുരം, ഷോണ കൃഷ്ണൻ, രാജേഷ്, വിനോദ് എന്നിവർ പ്രസംഗിച്ചു. നവീകരണ കമ്മിറ്റിയും രൂപവത്കരിച്ചു.

നവീകരണ പ്രവർത്തനത്തിൻ്റെ ഭാഗമായി ചേർന്ന യോഗത്തിൽ സഹകരണ രാഷ്ട്രീയ സാംസ്കാരിക രംഗത്ത് മികച്ച പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്ന, ഷഷ്ടിപൂർത്തിയിലെത്തിയ ട്രസ്റ്റി ബോർഡ് ചെയർമാൻ കെ സദാനന്ദനെ ചടങ്ങിൽ ആദരിച്ചു. മലപ്പുറം ജില്ലയിൽ എടപ്പാളിനടുത്ത് ശുകപുരത്താണ് ഈ പുരാതന ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ലോക ഗുരുവായി വിജ്ഞാനം പൊഴിക്കുന്ന ദക്ഷിണാമൂർത്തി ഭഗവാനെ വിജ്ഞാന ദേവത കൂടിയായി ഇവിടെ ആരാധിക്കുന്നു. ക്ഷേത്രത്തിൻ്റെ നവീകരണം ഭക്തജനങ്ങൾക്ക് പുതിയൊരു അനുഭവമാകുമെന്നതിൽ സംശയമില്ല.

See also  ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പ്രതിഷേധ സദസ്സ് നടത്തി

Related News

Related News

Leave a Comment