- Advertisement -
പ്രതിശ്രുത വധുവായ യുവതി ആത്മഹത്യയില്‍ നടുങ്ങി നാട്ടുകാരും ബന്ധുക്കളും. മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയാണ് കീഴ്പ്പയ്യൂര്‍ നന്താനത്ത്മുക്ക് പടിഞ്ഞാറയില്‍ സത്യന്റെ മകള്‍ അഞ്ജന (24) മരിച്ചത്.
അടുത്ത മാസം അഞ്ജനയുടെ വിവാഹം നടക്കാനിരിക്കേയാണ് ആത്മഹത്യ ചെയ്തത്. കോഴിക്കോട് മിംസ് ആശുപത്രിയിലെ നഴ്സായി ജോലി ചെയ്തു വരികയായിരുന്നു.
മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റി. അതേസമയം എന്താണ് അഞ്ജന ആത്മഹത്യ ചെയ്യാനുള്ള കാരണമെന്ന് വ്യക്തമല്ല.