Monday, June 9, 2025

9-ാം ക്ലാസ് വിദ്യാർത്ഥി മരിച്ച നിലയിൽ; കുട്ടിയുടെ കഴുത്തിൽ പാടുകൾ കണ്ടെത്തി

Must read

- Advertisement -

തിരുവനന്തപുരം: ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി . വെങ്ങാനൂരിലാണ്(Venganoor) സംഭവം. 14 വയസ്സുകാരനായ അലോക്നാഥൻ ആണ് മരിച്ചത്. വീടിനുള്ളിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയുടെ കഴുത്തിൽ പാടുകൾ ഉണ്ടായിരുന്നു.

പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വെങ്ങാനൂർ വില്ലേജ് ഓഫീസിന് സമീപത്തെ വീട്ടിലാണ് സംഭവം. ഇന്ന് രാവിലെ 7 മണിക്കാണ് സംഭവം നടന്നത്. മൊട്ടമൂട് ചിന്മയ സ്കൂളിലെ വിദ്യാർത്ഥിയാണ് അലോകനാഥൻ.

ഏത് രീതിയിലാണ് മരണം സംഭവിച്ചതെന്ന് പോലീസിന് കണ്ടുപിടിക്കാൻ സാധിച്ചിട്ടില്ല. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു.

See also  കനത്ത മഴ; കോഴിക്കോട് നഗരം വെള്ളത്തിൽ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article