- Advertisement -
രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കില്ലെന്ന കോൺഗ്രസ് നിലപാട് സ്വാഗതാർഹമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. രാമക്ഷേത്രത്തിന് ആരും എതിരല്ല. രാമക്ഷേത്രം മുസ്ലീങ്ങളും അംഗീകരിക്കുന്നു. ഉദ്ഘാടനം കേവലം രാഷ്ട്രീയമായി ബിജെപി ഉപയോഗിക്കുന്നുവെന്ന് എല്ലാവർക്കും മനസ്സിലായി. ഇത് കോൺഗ്രസ് അടക്കമുള്ളവർ മനസ്സിലാക്കി, ചടങ്ങിൽ നിന്ന് വിട്ടുനിൽക്കുന്നത് ആശ്വാസകരമാണ്. എല്ലാ മതങ്ങൾക്കും അവരുടെ ആരാധനാലയങ്ങൾ പ്രധാനമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.