Wednesday, April 2, 2025

എസ്എസ്എൽസി പരീക്ഷയെഴുതാൻ ഇത്തവണ നാലര ലക്ഷം പേർ

Must read

- Advertisement -

ഈ വർഷം എസ്എസ്എൽസി പരീക്ഷ (SSLC Exam) യെഴുതുന്നത് 4,27,105 വിദ്യാർഥികൾ. 2971 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടക്കുക. പ്ലസ് വണ്ണിൽ 4,15,044 വിദ്യാർഥികളും പ്ലസ് ടുവിൽ 4,44,097 വിദ്യാർഥികളുമാണ് ഇത്തവണ പരീക്ഷയെഴുതുന്നത്. പ്ലസ് ടു പരീക്ഷ 2017 കേന്ദ്രങ്ങളിലായാണ് നടക്കുക. വി.എച്ച്.എസ്.സി.യിൽ 389 കേന്ദ്രങ്ങളിലായി ഒന്നാം വർഷം 27,770 കുട്ടികളും രണ്ടാം വർഷം 29,337 കുട്ടികളും പരീക്ഷയെഴുതും.

സ്കൂൾ വാർഷികപ്പരീക്ഷകളുടെ ഒരുക്കങ്ങൾ മന്ത്രി വി.ശിവൻകുട്ടി ഉന്നതതലയോഗം വിളിച്ച് വിലയിരുത്തി. ജില്ലാ കളക്ടർമാരും പോലീസ് ഉദ്യോഗസ്ഥരും വിദ്യാഭ്യാസ ഓഫീസർമാരും യോഗത്തിൽ പങ്കെടുത്തു.

See also  എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി മൂല്യനിർണയം ബുധനാഴ്ച മുതൽ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article