എസ്.എസ്.എൽ.സി പരീക്ഷാഫലം ഇന്ന്

Written by Taniniram CLT

Published on:

എസ്.എസ്.എൽ.സി പരീക്ഷാഫലം (SSLC exam result) ഇന്ന് പ്രഖ്യാപിക്കും. ഇന്ന് (മെയ് 8) ഉച്ച കഴിഞ്ഞ് 3 മണിക്ക് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിക്കുക. മുൻവർഷത്തേക്കാൾ 11 ദിവസം നേരത്തെയാണ് ഇത്തവണ ഫലപ്രഖ്യാപനം നടക്കുന്നത്.

മാർച്ച് 4 മുതൽ മാർച്ച് 25 വരെ നടന്ന പരീക്ഷയെഴുതിയ വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റ് pareekshabhavan.kerala.gov.in സന്ദർശിച്ച് ഫലമറിയാം. ഫലപരിശോധനക്കായി, വിദ്യാർത്ഥികൾ അവരുടെ രജിസ്ട്രേഷൻ നമ്പർ, പാസ് വേർഡ്, ജനനത്തീയതി എന്നിവ നൽകേണ്ടതുണ്ട്. കൂടാതെ, വിദ്യാർത്ഥികൾക്ക് ഫലം മെച്ചപ്പെടുത്താൻ അവസരമൊരുക്കുന്ന സേവ് എ ഇയർ (SAY) പരീക്ഷകളെക്കുറിച്ചുള്ള വിശദാംശങ്ങൾ ഇന്നത്തെ പത്രസമ്മേളനത്തിൽ പ്രഖ്യാപിക്കും.

പരീക്ഷാഫലം ലഭ്യമാകുന്ന മറ്റ് വെബ്സൈറ്റുകൾ ഇവയാണ്-

https://pareekshabhavan.kerala.gov.in
www.prd.kerala.gov.in
https://sslcexam.kerala.gov.in
www.results.kite.kerala.gov.in

See also  മുന്‍ മന്ത്രി എ.കെ. ബാലന്‍റെ മുന്‍ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കിണറ്റില്‍ മരിച്ച നിലയില്‍

Leave a Comment