Tuesday, April 1, 2025

എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; അടുത്ത വര്‍ഷം മുതല്‍ പരീക്ഷാ മൂല്യനിര്‍ണ്ണയ രീതിയില്‍ മാറ്റം

Must read

- Advertisement -

ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം (SSLC Exam Results) പ്രഖ്യാപിച്ചു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി (V Sivankutty) പ്രഖ്യാപിച്ചു. 2023-24 വർഷത്തെ എസ്എസ്എൽസി, റ്റിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി പരീക്ഷാഫലങ്ങളാണ് മന്ത്രി പ്രഖ്യാപിച്ചത്. 99. 69 ശതമാനമാണ് ഈ വർഷത്തെ വിജയം. വിജയശതമാനത്തിൽ കഴിഞ്ഞ വർഷത്തേക്കാൾ നേരിയ കുറവുണ്ട്. മുൻ വർഷം 99.7 ശതമാനമാനമായിരുന്നു വിജയം.

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ മൂല്യനിർണ്ണയ രീതി മാറ്റുന്നത് പരിഗണനയിലെന്ന് ഫലം പ്രഖ്യാപിക്കവെ മന്ത്രി അറിയിച്ചു. എഴുത്ത് പരീക്ഷയിൽ മിനിമം മാർക്ക് ഏർപ്പെടുത്തും. എസ്എസ്എൽസി പരീക്ഷയിൽ വിജയിക്കുന്നതിന് നിലവിൽ നിരന്തര മൂല്യനിർണ്ണയം, എഴുത്തു പരീക്ഷ എന്നിവ രണ്ടും ചേർത്ത് ആകെ 30 ശതമാനം മാർക്ക് നേടിയാൽ മതി. അതായത് 100 മാർക്കിന്റെ എഴുത്ത് പരീക്ഷയിൽ വിദ്യാർത്ഥി ജയിക്കുവാൻ നിരന്തര മൂല്യ നിർണ്ണയത്തിന്റെ 20 മാർക്കിനൊപ്പം കേവലം 10 മാർക്ക് നേടിയാൽ വിജയിക്കാനാവും.

9 മുതൽ 15 വരെ പുനർ മൂല്യ നിർണയത്തിന് അപേക്ഷിക്കാം. മെയ് 28 മുതൽ ജൂൺ 6 വരെയായിരുക്കും സേ പരീക്ഷ. ജൂൺ ആദ്യവാരം മുതൽ സർട്ടിഫിക്കറ്റ് വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു. 71831 വിദ്യാർത്ഥികളാണ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയത്. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരുടെ എണ്ണത്തിൽ മുൻ വർഷത്തേക്കാൾ വർധനവുണ്ട്. 68604 പേരാണ് കഴിഞ്ഞ വർഷം എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയത്. ഏറ്റവും കൂടുതൽ വിജയ ശതമാനം കോട്ടയം ജില്ലയിലാണ്, 99.92%. ഏറ്റവും കുറവ് വിജയ ശതമാനം തിരുവനന്തപുരം ജില്ലയിലാണ് 99.08%. 2474 സ്കൂളുകളാണ് മുഴുവൻ വിദ്യാർത്ഥികളെയും ഉപരി പഠനത്തിന് യോഗ്യരാക്കിയത്. കഴിഞ്ഞ വർഷം ഇത് 2581 ആയിരുന്നു.

See also  എസ്എസ്എല്‍സി- പ്ലസ് ടു പരീക്ഷ നാളെ തുടങ്ങുന്നു : കുട്ടികൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article