Monday, April 7, 2025

ശ്രീ ശ്രീ രവിശങ്കർ നാളെ എത്തുന്നു

Must read

- Advertisement -

ആർട്ട് ഓഫ് ലിവിങ് (Art of Living)ആചാര്യൻ ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ(Sri Sri Ravisankar) നാളെ കേരളത്തിൽ എത്തുന്നു. കണ്ണൂരിലും തിരുവനന്തപുരത്തും കൊച്ചിയിലും എത്തുന്ന ശ്രീ ശ്രീയുടെ പരിപാടികളിൽ ഏറ്റവും ശ്രദ്ധേയമാകുക 18ന് വൈകിട്ട് 5 ന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന് സമീപം സിയാദ് ഗോൾഫ് ക്ലബ്(Siyad Golf Club) മൈതാനിയിൽ ഒരു ലക്ഷം പേരെ പങ്കെടുപ്പിച്ചു നടത്തുന്ന “കേരളം മെഡിറ്റേഴ്സ് വിത്ത് ഗുരുദേവ് “ആണ്. ‘സംഘർഷരഹിത ജീവിതം, ലഹരിമുക്ത ഭാരത൦ , മെഡിറ്റേഷൻ്റെ പ്രാധാന്യം’ എന്ന സന്ദേശവുമായാണീ സംഗമം.

നാളെ രാവിലെ 9ന് കണ്ണൂർ ബർണശേരി ഇ.കെ.നായനാർ അക്കാദമി (E.K.Nayanar Academy)ഓഡിറ്റോറിയത്തിൽ ‘ഹാപ്പിനെസ് മഹോത്സവത്തിൽ’ (Happiness mahotsavam)ശ്രീ ശ്രീ പങ്കെടുക്കും. വൈകിട്ട് 3.30ന് തിരുവനന്തപുരത്ത് നാലാഞ്ചിറ ഗിരിദീപം കൺവെൻഷൻ സെന്ററിൽ (Girideepam Convention Centre)നടക്കുന്ന ഹാപ്പിനസ് മഹോത്സവത്തിൽ വൈബ്സ് എജ്യു യൂത്ത് (Vibes Edu Youth)സമ്മിറ്റിൽ ശ്രീ ശ്രീ പങ്കെടുക്കും .

18ന് രാവിലെ 9 മുതൽ അങ്കമാലി (Angamaly)അഡ്‌ലക്സ് കൺവെൻഷൻ സെന്ററിൽ ജ്ഞാനാധിഷ്ഠിത പരിപാടിയിൽ പ്രഭാഷണം നടത്തും. അന്ന് വൈകിട്ട് 5നാണ് സിയാൽ ഗോൾഫ് ക്ലബ്ബ് മൈതാനിയിൽ ‘കേരളം മെഡിറ്റേഴ്സ് വിത്ത് ഗുരുദേവ് ‘ പരിപാടി.

See also  വൃദ്ധദമ്പതികൾ പൊള്ളലേറ്റ് മരിച്ച നിലയിൽ….
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article