Friday, April 4, 2025

ശ്രേഷ്‌ഠ പുരസ്‌കാരങ്ങൾ 25 ന് നൽകും

Must read

- Advertisement -

ശ്രേഷ്‌ഠ പുരസ്‌കാരങ്ങൾ ഈ മാസം 25 ന് അനന്തപുരി സാംസ്‌കാരിക കൂട്ടായ്മയുടെ നേതൃത്വത്തിൽ നൽകും. കാർഷിക – കാർഷികേതര പ്രാഗത്ഭ്യo തെളിയിച്ചവർക്കാണ് പുരസ്‌കാരങ്ങൾ നൽകുന്നത്. നവംബർ 25 ന് YMCA ഹാളിൽ നടക്കുന്ന ചടങ്ങിൽ സംഗീത സംവിധായകൻ രമേശ് നാരായണൻ പുരസ്‌കാരങ്ങൾ കൈമാറും. ശ്രേഷ്‌ഠ കർഷകനായി ആർ, സി ശശിധരൻ നായർ, ശ്രേഷ്‌ഠ സംഘടകൻ Dr. വേലായുധൻ, ശ്രേഷ്‌ഠ വൈദ്യൻ Dr. ജോൺ തോമസ്, ശ്രേഷ്‌ഠ ബാങ്കർ ഷിബു തോമസ് ശ്രേഷ്‌ഠ യുവ കർഷകൻ വിനയ് വേണുഗോപാൽ, ശ്രേഷ്‌ഠ യുവ പ്രതിഭ ആതിര എം. കുമാർ, പരിസ്ഥിതി പ്രവർത്തകൻ ബാബുരാജ് എന്നിവർക്കാണ് പുരസ്‌കാരങ്ങൾ നൽകുക. ശ്രേഷ്‌ഠ ഹേളി പുരസ്‌കാരം കർഷക കൂട്ടായ്മയ്ക്കാണ്. ശ്രേഷ്‌ഠ സന്നദ്ധ സേവനത്തിനുള്ള പുരസ്‌കാരം അഗ്രിക്കോ ചാരിറ്റബിൾ ട്രസ്റ്റിനാണ് ലഭിക്കുക.
കൺവീനർ സായ്‌രാജ് കെ.പി., സെലക്ഷൻ കമ്മിറ്റി കൺവീനർ എസ് .കെ. സുരേഷ്‌, കമ്മിറ്റി ചെയർമാൻ നന്ദൻ എം.കെ. തുടങ്ങിയവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.

See also  പടക്കനിർമാണ ശാലയിലെ പൊട്ടിത്തെറി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article