ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ജനുവരി 9 മുതൽ കളഭാഭിഷേകം.

Written by Taniniram Desk

Published on:

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ 2024 ജനുവരി മാസം ഒമ്പതാം തീയതി മുതൽ പതിനഞ്ചാം തീയതി വരെ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ എൻ പി ഗോവിന്ദൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ കളഭാഭിഷേകം നടത്തുന്നു. കൂടാതെ 15/ 01/24 മകരശ്രീബലിയും വലിയ കാണിക്കയും ഉണ്ടായിരിക്കുന്നതാണ്. ഭക്തജനങ്ങൾക്ക് കളഭാഭിഷേകം വഴിപാട് നടത്തുന്നതിനുള്ള ബുക്കിംഗ് തുടർന്നു കൊണ്ടിരിക്കുന്ന വിവരം അറിയിച്ചുകൊള്ളുന്നു. വിശദവിവരങ്ങൾ ടെമ്പിൾ വെബ്സൈറ്റിലും മതിലകം ഓഫീസിലും ലഭിക്കുന്നതായിരിക്കും.

website:www.spst.in
phone: 0471 2450233, 0471 2466830

ദർശനസമയം:-

09.01.2024 മുതൽ 15.01.2024 വരെ വെളുപ്പിന് 3.30 നിർമാല്യ ദർശനം, അഭിഷേകം, ദീപാരാധന എന്നീ ദർശനങ്ങൾക്ക് പുറമേ രാവിലെ 6.30 മുതൽ 7 വരെയും ശേഷം 8 മണി മുതൽ 9.15 വരെയും കളഭാഭിഷേക ദർശനവും, ഉച്ചപൂജ കഴിഞ്ഞ് 10 മണി മുതൽ 12 മണി വരെയും ഭക്തജനങ്ങൾക്ക് ദർശനം ഉണ്ടായിരിക്കുന്നതാണ്. ഈ ദിവസങ്ങളിലെ വൈകുന്നേരത്തെ ദർശന സമയങ്ങളിൽ മാറ്റം ഉണ്ടായിരിക്കുന്നതല്ല.

Related News

Related News

Leave a Comment