കായിക പ്രതിഭകളെ തെരഞ്ഞെടുക്കുന്നതിൽ കേരളം ഒന്നാമതെന്ന് അഡ്വ.വി കെ പ്രശാന്ത് എം എൽ എ . ജില്ലാ സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജില്ലാ സ്പോർട്സ് ഉച്ചകോടി ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കായിക രംഗത്ത് ഒട്ടേറെ പ്രവർത്തനങ്ങൾ ഇതിനോടകം കാഴ്ച വയ്കാനായിട്ടുണ്ട്. ഭാവിയിൽ ഇത്തരം പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തം കൂടി ഉറപ്പാകുന്നതോടെ വലിയൊരു കുതിച്ചു ചട്ടം തന്നെ സംഭവിക്കുമെന്ന് അദ്ദേഹം കൂട്ടിചേർത്തു. ചടങ്ങിൽ കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ അംഗം ഗോപൻ ജെ.എസ് അധ്യക്ഷത വഹിച്ചു. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സുരേഷ് കുമാർ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എസ് .എസ് .സുധീർ, ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി സ്‌മൃതി ആർ.എന്നിവർ പങ്കെടുത്തു.
Related News