“വഞ്ചിയൂർ സ്‌ക്വാഡ്” വല വിരിച്ചു; കുടുങ്ങിയത് സ്പൈഡർ ബാഹുലേയൻ.

Written by Taniniram Desk

Published on:

23 കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് ബാഹുലേയൻ വഞ്ചിയൂർ സ്‌ക്വാഡിന്റെ(Vanchiyoor Squad) പിടിയിലായി. വളരെ സാഹസികമായാണ് ഇയാളെ പോലീസ് പിടികൂടിയത്.

പാൽകുളങ്ങരയിൽ റിട്ട . ഡി.ഐ.ജി.(Rtd.DIG) യുടെ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസ് ഉൾപ്പടെ 23 കേസുകളിൽ പ്രതിയാണ് ബാഹുലേയൻ. കുറച്ചു ദിവസങ്ങളായി പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു പ്രതി. തുടർന്നാണ് ചെറിയതുറയിൽ (Cheriyathura)നിന്നാണ് ഇയാളെ പിടികൂടിയത്. ആലുവയിൽ(Aluva) യുവാവിനെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ ഇയാൾക്കും പങ്കുണ്ടെന്ന് പോലീസ് സംശയിക്കുന്നു. ഈ കേസിലെ പ്രതികൾ ബാഹുലേയന് താമസ സൗകര്യം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കി കൊടുത്തെന്നും സൂചനയുണ്ട്.

മോഷണശേഷം ഇയാൾ തമിഴ്നാട്ടിലേക്ക് (Tamilnadu)കടക്കുകയായിരുന്നു. വഞ്ചിയൂരിലെ മോഷണത്തിനായി ബൈക്കിൽ നിന്നും ഇറങ്ങുന്ന ദൃശ്യം CCTV യിൽ പതിഞ്ഞിരുന്നു. ഇത് കേന്ദ്രികരിച്ചുള്ള അന്വേഷണത്തിലാണ് പ്രതി വലയിലായത്. CPO സുബിൻ പ്രസാദ് , SCPO ജോസ് എന്നിവരാണ് മോഷ്ടാവിനെ പിടികൂടിയത്.

Leave a Comment