തിരുവനന്തപുരം: സംസ്ഥാനത്ത് കുഷ്ഠരോഗ ബാധിതരെ കണ്ടെത്താന്‍ സര്‍ക്കാരിന്റെ ക്യാമ്പയിന്‍(Campaign). രോഗികളുടെ എണ്ണത്തില്‍ വര്‍ധന കണ്ടെത്തിയതോടെയാണ് സ്പര്‍ശ്(Sparsh) എന്ന പേരില്‍ ക്യാമ്പയിന്‍ നടത്തുന്നത്. ഇന്ന് മുതല്‍ രണ്ടാഴ്ച വരെ ക്യാമ്പയിന്‍ നീളും. കഴിഞ്ഞ വര്‍ഷം 133 പേര്‍ക്ക് കുഷ്ഠരോഗം കണ്ടെത്തിയിരുന്നു. ഇതില്‍ 117 പേര്‍ക്ക് തീവ്രത കൂടിയ കുഷ്ഠരോഗമായിരുന്നു. രോഗം കണ്ടെത്താന്‍ വൈകിയതും തീവ്രത കൂടിയതും കാരണം ഇതില്‍ ഏഴുപേര്‍ക്ക് അംഗവൈകല്യം സംഭവിച്ചു. നിലവില്‍ 600ല്‍ ഏറെ പേര്‍ സംസ്ഥാനത്ത് കുഷ്ഠരോഗ ചികിത്സയിലുണ്ട്. കൂടുതല്‍ രോഗികള്‍ കോഴിക്കോട് ജില്ലയിലാണ്. ഈ കണക്കുകള്‍ പരിഗണിച്ചാണ് സ്പര്‍ശം എന്ന പേരില്‍ പുതിയ രോഗികളെ കണ്ടെത്താന്‍ ക്യാമ്പയിന്‍ ആരംഭിക്കുന്നത്.
Related News