സ്ത്രീകൾക്ക് നിർബന്ധിത ആർത്തവ അവധി നൽകുന്നത് തൊഴിൽ മേഖലയിൽ ലിംഗവിവേചനത്തിന് കാരണമാകുമെന്ന് കേന്ദ്ര വനിതാ-ശിശു വികസന വകുപ്പു മന്ത്രി സ്മൃതി ഇറാനി. രാജ്യസഭയിൽ രാഷ്ട്രീയ ജനതാദള്‍ എംപി മനോജ് കുമാര്‍ ഝായുടെ ചോദ്യത്തിന് മറുപടി പറയവെയാണ് സ്മൃതി ഇറാനി ഇക്കാര്യം വ്യക്തമാക്കിയത്. ശമ്പളത്തോടു കൂടി ആർത്തവ അവധി അനുവദിക്കുന്നതിന് നിയമം കൊണ്ടുവരുന്ന കാര്യം സർക്കാർ പരിഗണിക്കുന്നുണ്ടോ എന്നായിരുന്നു എംപിയുടെ ചോദ്യം.
ആര്‍ത്തവം എന്നത് ജീവിതത്തിന്റെ സ്വാഭാവികമായ ഒരു ഭാഗം മാത്രമാണ്. പ്രത്യേക അവധി നല്‍കേണ്ടുന്ന ഒരു ശാരീരിക വൈകല്യമായി ഇതിനെ പരിഗണിക്കേണ്ടതില്ലെന്ന് മന്ത്രി വ്യക്തമാക്കി.