ശിവഗിരി തീർത്ഥാടനം ആരംഭിച്ചു.

Written by Taniniram Desk

Published on:

ശിവഗിരി തീര്‍ഥാടനം ഇന്നുമുതൽ ആരംഭിക്കും. മൂന്ന് ദിവസം നീളുന്ന തീര്‍ഥാടനത്തിന്റെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. പുലര്‍ച്ചെ മഹാസമാധിയിലുള്ള വിശേഷ ഗുരുപൂജയ്‌ക്കും സമൂഹപ്രാര്‍ഥനയ്‌ക്കും ശേഷം രാവിലെ ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്‌റ്റ്‌ പ്രസിഡന്റ്‌ സച്ചിദാനന്ദ സ്വാമികള്‍ ധര്‍മ്മപതാക ഉയര്‍ത്തുന്നതോടെയാണ് തീര്‍ഥാടനപരിപാടികൾക്ക് തുടക്കമാകുക.

മുഖ്യമന്ത്രി പിണറായി വിജയന്‍ തീര്‍ഥാടന പരിപാടികളുടെ ഉദ്‌ഘാടനം നിര്‍വഹിക്കും. സച്ചിദാനന്ദ സ്വാമികള്‍ അധ്യക്ഷത വഹിക്കും. ധര്‍മ്മസംഘം ട്രസ്‌റ്റ്‌ മുന്‍ പ്രസിഡന്റ്‌ വിശുദ്ധാനന്ദ സ്വാമികള്‍, ധര്‍മ്മസംഘം ട്രസ്‌റ്റ്‌ ട്രഷറര്‍ ശാരദാനന്ദ സ്വാമികള്‍ അനുഗ്രഹപ്രഭാഷണം നടത്തും. മന്ത്രി വി.എന്‍. വാസവന്‍, വെള്ളാപ്പള്ളി നടേശന്‍, രമേശ്‌ ചെന്നിത്തല എം.എല്‍.എ. പങ്കെടുക്കും.

ഉച്ചകഴിഞ്ഞു രണ്ടിനു സാങ്കേതികശാസ്‌ത്ര സമ്മേളനം. വൈകിട്ട്‌ അഞ്ചിനു “ശുചിത്വവും ആരോഗ്യവും വിദ്യാഭ്യാസവും” സെമിനാര്‍ കര്‍ണാടക വിദ്യാഭ്യാസ വകുപ്പ്‌ മന്ത്രി മധു ബംഗാരപ്പ ഉദ്‌ഘാടനം ചെയ്യും. മന്ത്രി പി. രാജീവ്‌ അധ്യക്ഷത വഹിക്കും.

See also  ക്വാറിയിലെ വെള്ളക്കെട്ടിൽ വീണ രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം…

Leave a Comment