വയനാട് : സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ (Sidharthan Death Case) ഗുരുതര ആരോപണങ്ങളുമായി റിമാന്റ് റിപ്പോര്‍ട്ട് (Remand Report). ഹോസ്റ്റലില്‍ ‘അലിഖിത നിയമം’ ഉണ്ടായിരുന്നതായും ഈ നിയമനനുസരിച്ച് പെണ്‍കുട്ടിയുടെ പരാതി ഒത്തുതീര്‍പ്പാക്കാന്‍ സിദ്ധാര്‍ത്ഥനെ വിളിച്ചുവരുത്തുകയുമായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
രഹാന്റെ ഫോണില്‍ നിന്ന് ഡാനിഷ് എന്ന വിദ്യാര്‍ത്ഥിയാണ് എറണാകുളത്ത് എത്തിയ സിദ്ധാര്‍ത്ഥനെ കോളേജിലേക്ക് വിളിച്ചു വരുത്തിയത്. എന്നാല്‍ മടങ്ങിയെത്തിയ സിദ്ധാര്‍ത്ഥനെ പ്രതികള്‍ ക്രൂരമായി മര്‍ദ്ധിക്കുവായിരുന്നെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അതുകൊണ്ട് തന്നെ കൊലപാതക സാധ്യത പരിശോധിക്കേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഫെബ്രുവരി 18 നാണ് സിദ്ധാര്‍ത്ഥനെ ഹോസ്റ്റല്‍ മുറിയിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയിലേക്ക് പ്രതികള്‍ സിദ്ധാര്‍ത്ഥനെ എത്തിച്ചുവെന്നും റിപ്പോര്‍ട്ടില്‍ അന്വേഷണ സംഘം പറയുന്നു.