കൽപ്പറ്റ: (KALPATTA)പൂക്കോട് വെറ്ററിനറി സർവ്വകലാശാലയിൽ റാഗിങ്ങിന് വിധേയമായതിനു പിന്നാലെ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ട വിദ്യാർത്ഥി സിദ്ധാർത്ഥൻ (SIDHARTHAN) മാസങ്ങളോളം പലവിധ പീഡനങ്ങൾ നേരിട്ടിരുന്നതായി സാക്ഷിമൊഴി.
സിദ്ധാർത്ഥൻ എട്ടു മാസത്തോളംഎല്ലാ ദിവസവും കോളേജ് യൂണിയൻ പ്രസിഡണ്ട് അരുണിൻ്റെ മുറിയിൽ ഹാജരായി ഒപ്പിടണമായിരുന്നെനെന്നു സഹപാഠിനൽകിയ മൊഴിയിൽ പറയുന്നു. കോളേജിലെ ആന്റി റാഗിങ് സ്ക്വാഡിന് നൽകിയ മൊഴിയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തന്നോട് സിദ്ധാർത്ഥൻ ഇക്കാര്യം നേരിട്ട് പറഞ്ഞിരുന്നതായും സഹപാഠി മൊഴിയിൽ പറയുന്നുണ്ട്.
സിദ്ധാർത്ഥന് വിദ്യാർത്ഥികൾക്കിടയിൽ വലിയ സ്വീകാര്യതയുണ്ടായിരുന്നു. ഇതിനെ എസ്എഫ്ഐ (SFI)നേതാക്കൾ അടക്കമുള്ള സീനിയർ വിദ്യാർത്ഥികൾ കണ്ടിരുന്നത് ‘മെയിനാകാൻ’ ശ്രമിക്കുന്നു എന്ന തരത്തിലാണെന്ന് മൊഴിയിലുണ്ട്. പതിനാറാം തിയ്യതി ഹോസ്റ്റലിനു സമീപത്തെ കുന്നിൻമുകളിൽ സിദ്ധാർത്ഥനെ കൊണ്ടുപോയി മർദ്ദിച്ചിരുന്നു. മുഖ്യപ്രതികളായ കാശിനാഥന്റെയും സിൻജോയുടെയും നേതൃത്വത്തിലായിരുന്നു ഇത്. ഈ സംഘത്തിൽ ഒരു പെൺകുട്ടിയും ഉണ്ടായിരുന്നെന്ന വിവരവും ആന്റി റാഗിങ് സ്ക്വാഡിന് ലഭിച്ചിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ വ്യക്തത വരുത്തുന്നത് പോലീസ് ചെയ്യട്ടെ എന്ന നിലപാടാണ് ആൻ്റി റാഗിങ് സ്ക്വാഡ് എടുത്തത്. ഫെബ്രുവരി പതിനാറിന് ആറ് മണിക്കൂറോളം നീണ്ട റാഗിങ് പീഡനങ്ങൾക്കു ആൾക്കൂട്ട വിചാരണയ്ക്കും സിദ്ധാർത്ഥൻ ഇരയായിരുന്നു. ഇതിന്റെ പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് സിദ്ധാർത്ഥിന്റെ ബന്ധുക്കൾ ആരോപിക്കുന്നത്. കുന്നിൻമുകളിലെ മർദ്ദനസമയത്ത്ഒരു പെൺകുട്ടിയുടെ സാന്നിധ്യം ഉണ്ടായിരുന്നു എന്ന മൊഴി ഗൂഢാലോചന തെളിയിക്കുന്നതിൽ നിർണായകമാണ്. എന്നാൽ ഈ വിഷയം പോലീസിന് വിട്ടുകൊടുക്കുകയാണ്ആന്റി റാഗിങ് സ്ക്വാഡ്ചെയ്തിരിക്കുന്നത്. സിദ്ധാർഥൻ (SIDHARTHAN)മോശമായി പെരുമാറിയെന്ന്ഇന്റേണൽ കമ്മിറ്റിയിൽ പരാതിപ്പെട്ട പെൺകുട്ടിയുടെ പരാതിയുടെ പകർപ്പ് എസ്എഫ്ഐ ഏരിയാകമ്മിറ്റി ഭാരവാഹികൾ കോളേജിലെത്തി വാങ്ങിക്കൊണ്ടു പോയതായും ആന്റി റാഗിങ് സ്ക്വാഡിന്റെ റിപ്പോർട്ടിൽ പറയുന്നു. 166 വിദ്യാർത്ഥികളിൽ നിന്നാണ് ആന്റി റാഗിങ് സ്ക്വാഡ് മൊഴി എടുത്തിരിക്കുന്നത്. മൊഴി നൽകാൻ കോളേജിലെ സെക്യൂരിറ്റി എത്തിയില്ലായെന്നത് ശ്രദ്ധേയമാണ്.