- Advertisement -
തിരുവനന്തപുരം: 2024 ലോക്സഭാ (lok Sabha)തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വിലയിരുത്താൻ ശിവസേന(Shivsena) സംസ്ഥാന സമിതി യോഗം ജനുവരി 23 ചൊവ്വാഴ്ച കൊല്ലത്ത് ചേരും. കൊല്ലം ഹോട്ടൽ സെൻട്രൽ പാർക്കിൽ ചേരുന്ന യോഗം ശിവസേന സംസ്ഥാന പ്രസിഡൻറ് അഡ്വ. പേരൂർക്കട ഹരികുമാർ ഉദ്ഘാടനം ചെയ്യും. ജനുവരി 27ന് കാസർഗോഡ് നിന്നും ആരംഭിക്കുന്ന NDA കേരള പദയാത്ര വിജയിപ്പിക്കുന്നതിനുള്ള തീരുമാനങ്ങൾ യോഗത്തിൽ കൈകൊള്ളും. രാവിലെ 10 30 ന് യോഗം ആരംഭിക്കും.