Thursday, April 10, 2025

പ്രാണ പ്രതിഷ്ഠ: പ്രത്യേകപൂജ നടത്തി ശിവസേന

Must read

- Advertisement -

തിരുവനന്തപുരം: അയോധ്യ ശ്രീരാമക്ഷേത്ര പ്രാണ പ്രതിഷ്ഠയോടനുബന്ധിച്ച് ശിവസേനയുടെ ആഭിമുഖ്യത്തിൽ ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷ്ഠാ സമയത്ത് പ്രത്യേക പൂജയും പ്രാർത്ഥനയും സംഘടിപ്പിച്ചു. ചടങ്ങിൽ വച്ച് ഭക്തജനങ്ങൾക്ക് അക്ഷതവും പ്രസാദവും വിതരണം ചെയ്തു.

തിരുവനന്തപുരത്ത് പദ്മനാഭസ്വാമി ക്ഷേത്രത്തിൻ്റെ കിഴക്കേ നടയിൽ നടന്ന ചടങ്ങ് ശിവസേന സംസ്ഥാന പ്രസിഡന്റ് അഡ്വ.പേരൂർക്കട ഹരികുമാർ ശ്രീരാമഭഗവാൻ്റെ ചിത്രത്തിന് മുന്നിൽ ഭദ്രദീപം തെളിച്ച്‌ ഉദ്ഘാടനം ചെയ്തു. ശിവസേന സംസ്ഥാന ജനറൽ സെക്രട്ടറി രാധാകൃഷ്ണ മേനോൻ, ജില്ലാ പ്രസിഡന്റ് ആറ്റുകാൽ സുനിൽ, ജില്ലാ സെക്രട്ടറി ഒറ്റശേഖരമംഗലം കൃഷ്ണൻകുട്ടി, പേരൂർക്കട ഷിബു, ആര്യശാല മനോജ്, ബാജി ഗോവിന്ദൻ, രഞ്ജിത്ത് കാലടി, എസ്.ആർ. കൃഷ്ണകുമാർ, കരിപ്പൂർ പ്രേംകുമാർ, കല്ലറ മധു, അനിൽ ധനുവച്ചപുരം തുടങ്ങിയവർ സംബന്ധിച്ചു. ശശിധരൻ പോറ്റിയുടെ നേതൃത്വത്തിൽ പ്രത്യേക പൂജകളും നടന്നു.

See also  ഗുരുവായൂര്‍ ആനയോട്ടം ഫെബ്രുവരി 21 ന്; ഈ വര്‍ഷം മുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍; മുന്‍നിര ആനകളുടെ എണ്ണം കുറച്ചു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article