തൃശ്ശൂർ ജില്ല കഴിഞ്ഞ ഒരു വർഷക്കാലമായി സാമ്പത്തിക അസ്ഥിരത മൂലം പല വിവാദങ്ങളിൽ ഉൾപ്പെട്ട ജില്ലയാണ്. സഹകരണ മേഖലയിലും ലൈഫ് ലൈഫ് മിഷൻ പദ്ധതിയിലും വന്ന വിവാദങ്ങൾ ഇതുവരെയും തൃശ്ശൂർ ജില്ലയിൽ നിന്നും കെട്ടടങ്ങിയിട്ടില്ല. ഇന്ന് നിയമസഭയിൽ അവതരിപ്പിച്ച നവ കേരള ബജറ്റിൽ തൃശൂർ ജില്ലയ്ക്ക് (Thrissur ) പുത്തൂർ സുവോളജിക്കൽ പാർക്കിന് ആറുകോടിയും സംസ്ഥാനത്ത് ആകെ ലൈഫ് മിഷൻ പദ്ധതിക്ക് നൽകിയ 1132 കോടിയും സഹകരണ മേഖലയ്ക്ക് നൽകിയ 134.42 കോടിയും ജില്ലയുടെ ഒട്ടേറെ വിവാദങ്ങൾക്ക് വഴിയൊരുക്കിയ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന് കരുതാം.
കുടുംബശ്രീക്ക് നൽകിയ 265 കോടിയും തൊഴിലുറപ്പ് പദ്ധതിയുടെ 230.10 കോടിയുടെയും ഒരുഹിതം തൃശ്ശൂരിൽ ലഭിക്കുമ്പോൾ ആ മേഖലകളിലുള്ള വികസനത്തിനും ഉതകുന്ന രീതിയിലായിരിക്കും തൃശ്ശൂരിന്റെ വികസനം. തൃശ്ശൂരിലെ ശക്തൻ സ്റ്റാൻഡ് (ശക്തൻ stand )വികസനത്തിന് പത്തു കോടിയും അനുവദിച്ച് തൃശ്ശൂർ ജില്ലയ്ക്ക് വേണ്ടത്ര പരിഗണന ഇത്തവണത്തെ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജില്ലയിലെ വിദ്യാഭ്യാസ രംഗത്ത് സമഗ്രമായ മാറ്റം ഈ സർക്കാർ കൊണ്ടുവന്നിട്ടുണ്ട്. സ്മാർട്ട് ക്ലാസ്സ് റൂം അടക്കമുള്ള അത്യന്താധുനിക സൗകര്യങ്ങൾ വിദ്യാഭ്യാസ മേഖലയ്ക്ക് മുതൽക്കൂട്ടാണ്. പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് 1736 കോടി സംസ്ഥാനത്തിന് അനുവദിച്ചിട്ടുണ്ട്.