സേവനം പൗരൻ്റെ അവകാശമാണ്.

Written by Taniniram Desk

Published on:

തുടരുന്നു….

സേവനം പൗരൻ്റെ അവകാശമാണ് അത് ഉറപ്പു വരുത്തേണ്ട സർക്കാർ ജീവനക്കാറാകട്ടെ തന്നിൽ നിക്ഷിപ്തമായിരിക്കുന്ന ഉത്തരവാദിത്വത്തിൽ നിന്നും ഒളിച്ചോടുന്നു. ജനസേവനം എന്ന ഭാരിച്ച ഉത്തരവാദിത്വം ചുമലിൽ എല്കുന്നവർ 25 ശതമാനത്തിൽ താഴെ മാത്രമാണ്. ബാക്കി വരുന്ന ഭൂരിപക്ഷം പേരും ഭാരിച്ച ശമ്പളത്തിൽ കണ്ണും നട്ടു ഇരിക്കുന്നവരാണ്. ശമ്പളവും മറ്റു ആനുകൂല്യങ്ങളും ഓരോ 5 വർഷം കൂടുമ്പോഴും ഉയർത്തികൊടുക്കുന്നത് ജനസേവനമെന്ന മഹനീയ കർമം നിർവഹിക്കുന്നതിനു വേണ്ടിയാണ്. അല്ലാതെ പൊതുജനത്തിനു മേൽ കുതിര കയറാനുള്ള ഒരു ആയുധമല്ല താങ്കൾ നൽകിയിട്ടുള്ള പദവികളൊന്നും .
എല്ലുമുറിയെ പണിയെടുത്താൽ പല്ലുമുറിയെ തിന്നാമെന്ന പഴമൊഴി വല്ലപ്പോഴെങ്കിലും ഒന്ന് ഓർത്തു വയ്ക്കുന്നത് നന്ന്. പുഴുത്തു നാറിയ ശവശരീരങ്ങൾ നീക്കം ചെയ്യുമ്പോഴും, ദുർഗന്ധം നിറഞ്ഞു കവിഞ്ഞു ഒഴുകുന്ന സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുമ്പോഴും ഒക്കെ ലഭിക്കുന്ന വിയർപ്പിന്റെ കൂലിയിൽ നിന്നും ലഭിക്കുന്ന നികുതി പണവും ഒപ്പം കൂട്ടിയാണ് നിങ്ങൾക്കൊക്കെ ശമ്പളമായി നൽകുന്നത്. അത് വെറുതെയാകാൻ പാടില്ല. ജനങ്ങളെ കാണുമ്പോൾ എഴുന്നേറ്റ് ചെന്ന് സ്വീകരിച്ചു ഇരുത്തണമെന്ന് ആരും പറയുന്നില്ല. കുറഞ്ഞപക്ഷം അധിക്ഷേപിക്കാതെ അവരോട് മാന്യമായെങ്കിലും പെരുമാറേണ്ടതാണ്.


(തുടരും)

See also  കേന്ദ്ര അവഗണനക്കെതിരെ മുഖ്യമന്ത്രിയും മന്ത്രിമാരും ദില്ലിയിലേക്ക്

Related News

Related News

Leave a Comment