Sunday, August 3, 2025

ശാസ്ത്രോത്സവ൦ നവംബർ 30 നു തുടങ്ങും..

Must read

- Advertisement -

സംസ്ഥാന ശാസ്ത്രോത്സവത്തോട് അനുബന്ധിച്ചു നടക്കുന്ന വൊക്കേഷണൽ എക്സ്പോ 2023 നവംബർ 30 ,ഡിസംബർ 1 ,2 ,3 , എന്നീ തീയതികളിൽ തിരുവനന്തപുരത്ത് നടക്കും. മണക്കാട് ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ വച്ചാണ് എക്സ്പോ നടക്കുന്നത്. ചടങ്ങിന്റെ ഉദ്‌ഘാടനം സ്പീക്കർ എ എൻ ഷംസീർ നിർവഹിക്കും. തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും.കൂടാതെ ശശി തരൂർ എംപി, അടൂർ പ്രകാശ് എംപി, എ എ റഹിം എംപി, ജോൺ ബ്രിട്ടാസ് എംപി , പി ജോയ് എംഎൽഎ ,കടകംപള്ളി സുരേന്ദ്രൻ എംഎൽഎ, വി കെ മുരളി എംഎൽഎ ,ഓ എസ് അംബിക എംഎൽഎ ,വി ശശി എംഎൽഎ ,ഐ ബി സതീഷ് എംഎൽഎ , ജി സ്റ്റീഫൻ എംഎൽഎ , കെ അൻസലാൻ എംഎൽഎ , എം വിൻസെന്റ് എംഎൽഎ ,അഡ്വ.സുരേഷ് കുമാർ, ജില്ലാ കളക്ടർ ജെറോമിക് ജോർജ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.

സംസ്ഥാനത്തെ 399 വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളുകളിൽ 7 മേഖലകളിൽ നിന്നും ഒന്ന്,രണ്ട്,മൂന്ന് എന്നീ സ്ഥാനങ്ങൾ കരസ്ഥമാക്കിയ വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുക്കും- കരിക്കുലം റിലേഷൻ, മോസ്റ്റ് ഇന്നൊവേറ്റീവ്,മോസ്റ്റ് പ്രോഫിറ്റബിൾ,മോസ്റ്റ് മാർകറ്റബിൾ എന്നീ 4 ക്യാറ്റഗറികളിലായി രണ്ടായിരത്തിലധികം വിദ്യാർത്ഥികൾ അവരുടെ സ്കൂളുകളിലെ പ്രൊഡക്ഷൻ കം ട്രെയിനിങ് സെന്റർ തയാറാക്കുന്ന ഉത്പന്നങ്ങളും പ്രോജെക്ടുകളും മേളയിൽ അവതരിപ്പിക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

See also  പ്രധാനമന്ത്രിയുടെ സന്ദർശനം പ്രമാണിച്ച് കൊച്ചിയില്‍ ഇന്നും ഗതാഗത നിയന്ത്രണം
Previous article
Next article
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article