രാഗമാലികയിൽ മനം കുളുർപ്പിച്ച് കുച്ചുപ്പുടി വേദി

Written by Taniniram1

Published on:

ജില്ലാ കലോത്സവവേദിയിൽ കുച്ചുപ്പുടി മത്സരത്തിന് രാഗമാലികയിലുള്ള വർണ്ണങ്ങളാണ് വേദിയിലെത്തിയത്. ഭരതനാട്യത്തിനു മാത്രം ഉപയോഗിച്ച് കൊണ്ടിരുന്ന “ശംഭോ ശിവ ശംഭോ ” എന്ന വർണ്ണം കുച്ചുപ്പുടിയിലേക്കു മാറ്റി അവതരിപ്പിച്ചത് ആസ്വാദകർക്ക് അനുഭൂതിയായി.

കൃഷ്ണാ… ഉഡുപ്പി കൃഷ്ണാ… കൃഷ്ണനും യാശോദയുടെയും വാത്സല്യം നിറഞ്ഞ വർണ്ണം മനോഹരമായി അവതരിപ്പിച്ചും കുച്ചുപ്പുടി വേദിയെ കയ്യിലെടുത്തു മത്സരാർത്ഥികൾ.

ജെ എം ജെഎച്ച് എസസ് അത്താണി യിലെ ലക്ഷ്മി രാഗമാലികയിൽ “അന്നമയ” കൃതിയാണ് കുച്ചുപ്പുടിയിൽ അവതരിപ്പിച്ചത്. സബ്ജില്ലയിൽ ഒന്നാം സ്ഥാനമാണ് കുച്ചുപ്പുടിക്ക് ലക്ഷ്മിക്ക്. അപ്പീൽ വഴി നാടോടി നൃത്തത്തിലും ഭരതനട്ട്യത്തിലും മത്സരിക്കുന്നുണ്ട് 10 വർഷമായി നൃത്തം പഠിക്കുന്ന ലക്ഷ്മി. വടക്കാഞ്ചേരിയിലുള്ള ശില്പയാണ് ലക്ഷ്മിയുടെ ഗുരു.

See also  'വയനാടൻ കടുവ' ഇനത്തിൽ പെട്ട ആൺതുമ്പിയെ കണ്ടെത്തി ക്രൈസ്റ്റ് കോളേജിലെ ഗവേഷകർ

Related News

Related News

Leave a Comment