- Advertisement -
കൊച്ചി: വിവാദമായ വീഞ്ഞും കേക്കും പരാമർശം പിൻവലിക്കുന്നുവെന്ന് മന്ത്രി സജി ചെറിയാൻ. തന്റെ പരാമർശങ്ങളിൽ വന്ന ചില കാര്യങ്ങൾ പുരോഹിതർ സൂചിപ്പിച്ചു. മണിപ്പൂർ വിഷയം ബിഷപ്പുമാർ പ്രധാനമന്ത്രിയോട് ഉന്നയിക്കണമായിരുന്നു. പ്രധാനമന്ത്രി വിഷയത്തിൽ ഇടപെടണമെന്നും സ്ഥലം സന്ദർശിക്കണമെന്നുമുള്ള കാര്യങ്ങൾ സ്നേഹബുദ്ധിയാൽ എങ്കിലും ഉന്നയിക്കേണ്ടതായിരുന്നു എന്നാണ് പ്രസംഗത്തിൽ താൻ ഉദ്ദേശിച്ചത്. എന്നാൽ തന്റെ രാഷ്ട്രീയ നിലപാടിൽ മാറ്റം വരുത്താൻ ഉദ്ദേശിക്കുന്നില്ലെന്നും എറണാകുളത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി.