Friday, April 4, 2025

മണ്ഡലകാലാരംഭം: ശബരിമലയിലേക്ക് സ്‌പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ

Must read

- Advertisement -

Sabarimala Train Service:കോട്ടയം പാതയിൽ ശബരിമല(Sabarimala) സ്‌പെഷ്യൽ ട്രെയിനുകൾ റെയിൽവേ പ്രഖ്യാപിച്ചു.ആന്ധ്രാ പ്രദേശ്, തെലുങ്കാന എന്നിവിടങ്ങളിൽ നിന്നു മാത്രം 26 പ്രത്യേക ട്രെയിനുകളാണ് ശബരിമല തീർഥാടകർക്കായി റെയിൽവേ ക്രമീകരിച്ചിരിക്കുന്നത്.നിലവിൽ 11 ട്രെയിനുകളാണ് തെലുങ്കാന- കോട്ടയം റൂട്ടിൽ ശബരിമല തീർത്ഥാടനക്കാലത്ത് അനുവദിച്ചിരിക്കുന്നത്.

കച്ചേഗുഡ – കോട്ടയം (07131-നവംബർ 17, 24), കോട്ടയം – കച്ചെഗുഡ (07132-നവംബർ 18, 25), കച്ചേഗുഡ – കോട്ടയം (07133 നവംബർ 14, 21,28), കോട്ടയം-കച്ചെഗുഡ (07134-നവംബർ 15, 22, 29) ,ഹൈദരാബാദ് – കോട്ടയം (07135- നവംബർ 19, 26), കോട്ടയം – ഹൈദരാബാദ് (07136-നവംബർ 20, 27), ഹൈദരാബാദ് – കോട്ടയം (07137- നവംബർ 15, 22, 28), കോട്ടയം – സെക്കന്തരാബാദ് (07138- നവംബർ 16, 23,30), കൊല്ലം – സെക്കന്തരാബാദ് (07140- നവംബർ 18), മൗല അലി – കൊല്ലം (07141- നവംബർ 23, 30), കൊല്ലം – മൗലാ അലി (071342- നവംബർ 25).

പ്രത്യേക ട്രെയിനുകൾ ബെംഗളൂരുവിലേക്ക്

തിരുവനന്തപുരം നോർത്ത് – എസ്എംവിടി ബെംഗളൂരു വീക്കിലി സ്‌പെഷ്യൽ (06083) തിരുവനന്തപുരം നോർത്തിൽ നിന്ന് ചൊവ്വാഴ്ചകളിൽ വൈകിട്ട് 6.05 ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 10.55 ന് എസ്എംവിടി ബെംഗളൂരുവിൽ എത്തും. നവംബർ 12, 19, 26, ഡിസംബർ മൂന്ന്, 10, 17, 24, 31, ജനുവരി ഏഴ്, 14, 21, 28 എന്നീ തിയതികളിലാണ് സർവീസ്.

എസ്എംവിടി ബെംഗളൂരു- തിരുവനന്തപുരം നോർത്ത് വീക്കിലി സ്‌പെഷ്യൽ (06084) ട്രെയിൻ ബെംഗളൂരുവിൽ നിന്ന് ബുധനാഴ്ചകളിൽ ഉച്ചയ്ക്ക് 12.45 ന് പുറപ്പെട്ട് വ്യാഴാഴ്ച രാവിലെ 6.45 ന് എത്തും. നവംബർ 13, 20, 27, ഡിസംബർ നാല്, 11, 18, 26, ജനുവരി നാല്,എട്ട്, 15, 22, 29 എന്നീ തിയതികളിലാണ് സർവീസ്.

ഹുബ്ബള്ളി-കോട്ടയം സ്‌പെഷ്യൽ (07371) ട്രെയിൻ നവംബർ 19, 26, ഡിസംബർ മൂന്ന്, 10, 17, 24, 31, ജനുവരി ഏഴ്, 14 ദിവസങ്ങളിൽ വൈകിട്ട് 3.15ന് ഹുബ്ബള്ളിയിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക് 12.00ന് കോട്ടയം എത്തിച്ചേരും. ആകെ ഒൻപത് സർവീസുകളാണുള്ളത്.

ഹാവേരി, റണെബെന്നുർ, ഹരിഹർ, ദാവണഗെരെ, ബിരുർ, അർസിക്കെരെ, തുമകൂരു, ചിക്കബാനവാര, എസ്എംവിടി ബംഗളൂരു, കൃഷ്ണരാജപുരം, ബംഗാരപ്പേട്ട്, സേലം, ഈറോഡ്, തിരുപ്പൂർ, പോഡനൂർ, പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, ഏറ്റുമാനൂർ , കോട്ടയം എന്നിവിടങ്ങളിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.

കോട്ടയം-ഹുബ്ബള്ളി ട്രെയിൻ ശബരിമല പ്രത്യേക ട്രെയിൻ (07371) നവംബർ20, 27, ഡിസംബർ നാല്, 11, 18, 25,, ജനുവരി ഒന്ന്,എട്ട്,15 എന്നീ തിയതികളിൽ കോട്ടയത്ത് നിന്ന് ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക് 12.50 ന് ഹുബ്ബള്ളി ജംങ്ഷനിൽ എത്തും.

See also  ആറ്റുകാല്‍ പൊങ്കാല: സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കാൻ കെ.സുരേന്ദ്രന്‍ റെയില്‍വേ സഹമന്ത്രിക്ക് നിവേദനം നല്‍കി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article