- Advertisement -
എറണാകുളം : ശബരിമലയിലെത്തുന്ന ഭക്തര്‍ക്ക് അടിയന്തമായി സൗകര്യങ്ങള്‍ ഒരുക്കണമെന്ന് ഹൈക്കോടതി. ശബരിമലയിലെ തിരക്ക് കണക്കിലെടുത്ത് അവധി ദിനത്തില്‍ സ്‌പെഷ്യല്‍ സിറ്റിംഗ് നടത്തിയാണ് കോടതിയുടെ നിര്‍ദേശം.
വിവിധ സ്ഥലങ്ങളില്‍ തടഞ്ഞു വച്ചിരിക്കുന്ന ഭക്തജനങ്ങള്‍ക്ക് അടിയന്തിരമായി സൗകര്യങ്ങള്‍ ഒരുക്കണമെന്നും വേണ്ടിവന്നാല്‍ സംസ്ഥാന പൊലീസ് മേധാവി നേരിട്ടടപ്പെടണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ഇന്നലെ മാത്രം ഒരു ലക്ഷത്തിലധികം പേരാണ് ദര്‍ശനം നടത്താന്‍ മല ചവിട്ടിയത്.