Wednesday, April 2, 2025

ശബരിമല സന്നിധാനത്തെ കൈവരി തകർന്നു

Must read

- Advertisement -

ശബരിമല സന്നിധാനത്ത് കൈവരി തകർന്നു. ശ്രീകോവിലിന് സമീപമത്തുണ്ടായ തിരക്കിനിടയിലാണ് സംഭവം ഉണ്ടായത്. ഫ്ലൈ ഓവറിൽ നിന്നും ശ്രീകോവിന് മുൻപിലേക്ക് ഇറങ്ങുന്ന ഭാഗത്തെ കൈവരിയാണ് തകർന്നത്.

തീർത്ഥാടകരുടെ അനിയന്ത്രിത തിരക്ക് മൂലമാണ് സംഭവം. നേരത്തെ തന്നെ കൈവരിക്ക് ബലക്ഷയം ഉണ്ടായിരുന്നു. അപകടത്തിൽ ആർക്കും പരുക്കില്ല.തകർന്ന വേലിക്ക് പകരം തിരക്ക് നിയന്ത്രിക്കാൻ കയറ് കെട്ടി.

അതേസമയം ചരിത്ര പ്രസിദ്ധമായ ശബരിമല മകരവിളക്കിന് ദിവസങ്ങൾ മാത്രം ശേഷിക്കെ മകരവിളക്ക് ദർശനത്തിനുള്ള ക്രമീകരണങ്ങൾ സന്നിധാനത്ത് പുരോഗമിക്കുന്നു. മകരവിളക്ക് പ്രമാണിച്ച് ജനുവരി 13 ന് വൈകുന്നേരം 5 മണിക്ക് പ്രാസാദ ശുദ്ധിക്രിയകൾ നടക്കും. ജനുവരി 14 ന് ഉഷ പൂജക്ക് ശേഷം ബിംബശുദ്ധിക്രിയകളും നടക്കും.

ജനുവരി 15 നാണ് മകരവിളക്ക്. അന്ന് പുലർച്ചെ 2 മണിക്ക് തിരുനടതുറക്കും. 2.46 ന് മകരസംക്രമ പൂജയും നെയ്യഭിഷേകും നടക്കും. പതിവുപൂജകൾക്കുശേഷം അന്ന് വൈകീട്ട് അഞ്ചിനാണ് നടതുറക്കുക. തുടർന്ന് തിരുവാഭരണം സ്വീകരിക്കുന്നതിനുള്ള പുറപ്പെടൽ ചടങ്ങ് നടക്കും. വൈകീട്ട് 5.30 ന് ശരംകുത്തിയിൽ തിരുവാഭരണ ഘോഷയാത്രയെ ആചാരപൂർവ്വം സ്വീകരിക്കും.

See also  പി.പി ദിവ്യയ്‌ക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം. ജില്ലാപ്രസിഡന്റിനെതിരെ ആരോപണങ്ങളും അധിക്ഷേപങ്ങളും
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article