ശരണ മന്ത്രവുമായി മണ്ഡലകാലം

Written by Taniniram Desk

Published on:

ആഘോഷങ്ങൾ എന്നും മനുഷ്യ മനസിനെ ഉണർവും പ്രസരിപ്പും പകർന്നു നൽകുന്ന അനുഭൂതികളാണ്. വൃശ്ചിക മാസമെന്നാൽ മണ്ഡലകാലമാണ് .വൃതശുദ്ധിയോടെ ഇരുമുടി കെട്ടുമേന്തി അയ്യനെ ഒരു നോക്ക് കാണാൻ, കാടും മേടും താണ്ടി ഭക്തലക്ഷങ്ങൾ തത്വമസി സന്നിധിയിലേക്ക് ഒഴുകി എത്തുന്ന കാലം. ഈ പുണ്യ ഭൂമിയിൽ ജാതിയില്ല, മതമില്ല, വര്ണമില്ല, യാതൊരു വേര്തിരിവുമില്ല. മറിച്ച്‌ ഒരേ ഒരു മന്ത്രം മാത്രമാണ് അയ്യന്റെ പൂങ്കാവനത്തിൽ പ്രതിധ്വനിക്കുന്നത്..

സ്വാമിയേ ! ശരണമയ്യപ്പ…

ശബരിമല എന്ന ലോക പ്രശസ്‌ത തീർത്ഥാടന കേന്ദ്രമെന്നാൽ ആചാരാനുഷ്ടാനങ്ങളുടെ ഒരു സംഗമ വേദി കൂടിയാണ്. കാനന ക്ഷേത്രമായ ശബരിമലയിൽ ദ്രാവിഡ ആചാരങ്ങൾ അതേപടി ഇപ്പോഴും അനുവർത്തിക്കുന്നു. കാലമെത്ര മാറിയാലും വിശ്വാസങ്ങൾക്കു മുകളിൽ അവിശ്വാസത്തിന്റെ നിഴൽ വീഴ്ത്താനാകില്ല-ഇത് കാലം പറഞ്ഞു തന്ന വലിയ സത്യം. വിശ്വാസം അതൊരു ശക്‌തിയാണ്.ഇരുട്ടിനു മുകളിൽ വീഴുന്ന വെളിച്ചം പോലെ അതങ്ങനെ പ്രകാശിച്ചു കൊണ്ടേ ഇരിക്കും.ജന പ്രപഞ്ചം ഉള്ളിടത്തോളം കാലം ആ സത്യം അങ്ങനെ തന്നെ തുടരും.

See also  മകരവിളക്ക്: തീര്‍ഥാടക വ്യൂപോയിന്റുകളിലെ സുരക്ഷ ഉറപ്പാക്കി പ്രത്യേക സംഘം

Related News

Related News

Leave a Comment