തെരഞ്ഞെടുപ്പ് പ്രചരണത്തിന് റോബോട്ടുകളും

Written by Taniniram1

Published on:

തൃശ്ശൂർ : ജില്ലയിലെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് റോബോട്ടുകളും. തിരഞ്ഞെടുപ്പിന് മുഴുവൻ വോട്ടർമാരുടെയും പങ്കാളിത്തം ഉറപ്പാക്കാനും വോട്ടർമാർക്ക് ബോധവൽക്കരണം നടത്തുന്നതിനുമുള്ള സ്വീപ് പ്രചാരണ പ്രവർത്തനങ്ങൾക്കാണ് റോബോട്ടുകളെ ഉപയോഗിക്കുന്നത്. പരിപാടിയുടെ ഉദ്ഘാടനം കലൂർ ഐഎംഎ ഹാളിൽ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ നിർവഹിച്ചു.

തൃശ്ശൂർ ജില്ലയിലെ പ്രധാന മാളുകളിലും പരിസരങ്ങളിലും പ്രചരണ പ്രവർത്തനങ്ങൾക്ക് റോബോട്ടുകൾ ഉപയോഗിക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ വി.ആർ കൃഷ്‌ണതേജ പറഞ്ഞു. എല്ലാവരെയും വോട്ട് ചെയ്യാൻ പ്രേരിപ്പിക്കുകയും തിരഞ്ഞെടുപ്പ് സമയത്ത് അറിവോടെ തീരുമാനമെടുക്കാൻ വോട്ടർമാരെ തയ്യാറാക്കുകയും ചെയ്യുന്ന വിവിധ ബോധവൽക്കരണ വീഡിയോകൾ റോബോട്ട് വഴി പ്രദർശിപ്പിക്കും. ഒപ്പം റോബോട്ടിനൊപ്പം സെൽഫി എടുക്കാനും അവസരം ഒരുക്കുമെന്നും കളക്ടർ പറഞ്ഞു. ചടങ്ങിൽ അഡീഷണൽ തിരഞ്ഞെടുപ്പ് ഓഫീസർമാരായ ഡോ. അദീല അബ്ദുല്ല, വി.ആർ പ്രേംകുമാർ, എറണാകുളം ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്, സബ് കളക്ടർ മുഹമ്മദ് ഷെഫീഖ്, അസിസ്റ്റന്റ് കളക്ടർ കാർത്തിക് പാണിഗ്രാഹി തുടങ്ങിയവർ പങ്കെടുത്തു.

Related News

Related News

Leave a Comment