മലപ്പുറം: ബുധനാഴ്ച വൈകിട്ട് രാഹുൽ ഗാന്ധി എംപി നിർമ്മാണ ഉദ്ഘാടനം നിർവഹിക്കാനിരുന്ന റോഡുകൾ പി വി അൻവർ എംഎൽഎ ഉദ്ഘാടനം ചെയ്തു. ചൊവ്വാഴ്ച വൈകിട്ടാണ് ടിവി അൻവർ റോഡ് ഉദ്ഘാടനം ചെയ്തത്. നിലമ്പൂരിലെ പി എം ജി എസ് വൈ റോഡുകളുടെ നിർമ്മാണ ഉദ്ഘാടനമാണ് എംഎൽഎ നിർവഹിച്ചത്. അൻവറിന്റെ നടപടി രാഷ്ട്രീയ പാപ്പരത്തം എന്ന് കോൺഗ്രസ് ആരോപിച്ചു. പി എം ജി എസ് വൈ റോഡുകൾ ഉദ്ഘാടനം ചെയ്യേണ്ടത് എംപിമാരാണെന്നാണ് കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ സർക്കുലർ. എംഎൽഎമാരുടെ ഉദ്ഘാടനം കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തിന്റെ നിർദ്ദേശത്തിന്റെ ലംഘനമാണെന്നും കോൺഗ്രസ് വിമർശിച്ചു. ബുധനാഴ്ച മുതൽ മൂന്നുദിവസം നാല് ജില്ലകളിലായി വിവിധ പരിപാടികളിൽ രാഹുൽഗാന്ധി എംപി പങ്കെടുക്കുന്നുണ്ട്. ഉച്ചയ്ക്ക് 2.45നാണ് പി എം ജി എസ് വൈ റോഡുകളുടെ നിർമ്മാണ ഉദ്ഘാടനം അടക്കം നിലമ്പൂർ ബ്ലോക്ക് പഞ്ചായത്തിൽ എംപിയുടെ വിവിധ പരിപാടികൾ ഷെഡ്യൂൾ ചെയ്തിരുന്നത്.
റോഡ് നിർമ്മാണ ഉദ്ഘാടനം: രാഹുൽ ഗാന്ധിയെ അവഗണിച്ച് എംഎൽഎ

- Advertisement -