കലാമണ്ഡലത്തിൽ ഇന്ന് ആർ എൽ വി രാമകൃഷ്ണൻ നൃത്തം അവതരിപ്പിക്കും: രാമകൃഷ്ണനെ ക്ഷണിച്ച് കലാമണ്ഡലം

Written by Taniniram1

Published on:

തൃശ്ശൂർ : ഡോ.ആർ.എൽ.വി രാമകൃഷ്‌ണനെ (DR. RLV RAMAKRISHNAN) നൃത്താവതരണത്തിന് ക്ഷണിച്ച് കേരളകലാമണ്ഡലം.(KERALA KALAMANDALAM) ആർഎൽവി രാമകൃഷ്ണനെതിരെ കലാമണ്ഡലം സത്യഭാമയെന്ന് അറിയപ്പെടുന്ന കലാകാരി നടത്തിയ വംശീയാധിക്ഷേപത്തിന്റെ പിന്നാലെയാണ് നൃത്തമവതരിപ്പിക്കാൻ കലാമണ്ഡലം (KALAMANDALAM)തന്നെ അദ്ദേഹത്തെ നേരിട്ട്ക്ഷണിച്ചിരിക്കുന്നത്. ക്ഷണം ആർഎൽവി രാമകൃഷ്ണൻ സ്വീകരിക്കുകയും ചെയ്തു. കലാമണ്ഡലം വിദ്യാർത്ഥി യൂണിയന്റെ നേതൃത്വത്തിലാണ് മോഹിനിയാട്ടം (MOHINIYATTAM)സംഘടിപ്പിക്കുന്നത്. ഇന്ന് വൈകീട്ട് 5 ന് കലാമണ്ഡലത്തിന്റെ കൂത്തമ്പലത്തിലാണ് മോഹിനിയാട്ടം അവതരിപ്പിക്കുക. ആദ്യമായാണ് തനിക്ക്ഇത്തരമൊരു അവസരം കിട്ടുന്നതെന്ന് ആർഎൽവി രാമകൃഷ്‌ണൻ പറഞ്ഞു. കലാമണ്ഡലത്തിൽ ഗവേഷക വിദ്യാർത്ഥി കൂടിയായിരുന്നു രാമകൃഷ്ണൻ.

Related News

Related News

Leave a Comment