കലാഭവന്‍ മണിയുടെ സഹോദരനും മോഹിനിയാട്ടം കലാകാരനുമായ ആര്‍.എല്‍.വി രാമകൃഷ്ണന്‍ നല്‍കിയ പരാതിയില്‍ സത്യഭാമയ്‌ക്കെതിരെ കേസെടുത്ത് പോലീസ്. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. ഇവര്‍ക്കെതിരെ എസ്.സി, എസ്.ടി വകുപ്പുകളും ചേര്‍ത്തിട്ടുണ്ട്. യുട്യൂബ് പരാമര്‍ശത്തിലൂടെ തന്നെ വ്യക്തിപരമായി അപമാനിച്ചെന്നാണ് കലാമണ്ഡലം സത്യഭാമയ്‌ക്കെതിരെ പരാതി നല്‍കിയത്.ചാലക്കുടി ഡിവൈ.എസ്.പിക്ക് രാമകൃഷ്ണന്‍ നല്‍കിയ പരാതി തുടര്‍നടപടിക്കായി തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസിന് കൈമാറുകയായിരുന്നു.
RLV രാമകൃഷ്ണന്റെ പരാതിയില്‍ സത്യഭാമയ്‌ക്കെതിരെ ജാമ്യമില്ലാവകുപ്പ് ചുമത്തി കേസെടുത്തു
Written by Taniniram
Published on: